ഡെർബിക്ക് സമീപം ബർട്ടൺ-ഓൺ-ട്രെൻ്റിലെ വീട്ടിൽ കുഴഞ്ഞു മരിച്ച ജെറീന ജോർജ്ജിൻ്റെ (25) പൊതുദർശനം 22-ന് നടക്കും. ബർട്ടൺ-ഓൺ-ട്രെൻ്റിലെ സെൻ്റ് മേരീസ് സെൻ്റ് മാഡ്വിൻ കാത്തലിക് പള്ളിയിൽ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷയിൽ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും.
ജോര്‍ജ് വറീത് – റോസിലി ജോര്‍ജ് ദമ്പതികളുടെ മകളായ ജെറീനയുടെ പെട്ടെന്നുള്ള മരണം എല്ലാർക്കും വല്ലാത്തൊരു ആഘാതമാണ് കുടുംബത്തിൽ ഉള്ളവർക്ക് ഉണ്ടായിട്ടുള്ളത്. ഈ മാസം നാലാം തീയതി രാത്രി 9 മണിയോടെയായിരുന്നു ജെറീനയുടെ മരണം. ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും പിന്നീട് മരണത്തിന് കീഴടുങ്ങുകയും ചെയ്തു.എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി സ്വദേശിയാണ്. നോട്ടിംഗ്ഹാമിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു.
അച്ഛൻ: ജോര്‍ജ്, അമ്മ: റോസിലി.
സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്.
ഭര്‍ത്താവ്: ലിയോ തോലത്ത്.
ദേവാലയത്തിന്റെ അഡ്രസ്
Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB