റിയാദ്: വിമാനത്താവളത്തിലെ മലയാളി ജീവനക്കാരൻ ജോലിക്കിടെ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ – 33) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് 10 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജിദ്ദ വിമാനത്താവളത്തിൽ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.
കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് അസ്വസ്ഥതയെ തുടർന്ന് തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നത്. 2015 മുതൽ ജിദ്ദ എയർപോർട്ടിൽ ജീവനക്കാരനായിരുന്നു.നാട്ടിലെത്തിച്ച ശേഷം മൃതദേഹം സംസ്കരിക്കും. ഭാര്യ: അനഘ, മകൻ: വിനായക് (ഒരു വയസ്), സഹോദരി: മഹിഷ വിജീഷ്.