Friday, July 5, 2024
spot_imgspot_img
HomeNewsവൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട 80കാരനെ വിവാഹം കഴിച്ച്‌ 23 വയസുകാരി; ; ചൈനീസ് സോഷ്യൽ മീഡിയയിൽ...

വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട 80കാരനെ വിവാഹം കഴിച്ച്‌ 23 വയസുകാരി; ; ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

പ്രണയത്തിനു കണ്ണില്ല എന്ന് പറയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട 80 കാരനെ വിവാഹം കഴിച്ച്‌ 23 വയസുള്ള യുവതി. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം.80 years old chinese man marries 23 years

വൃദ്ധസദനത്തിലെ അന്തേവാസിയായ ലീ എന്ന വൃദ്ധനെയാണ് സിയാവോഫാങ് എന്ന യുവതി വിവാഹം കഴിച്ചത്. ഇതേ വൃദ്ധസദനത്തിലെ ജീവനക്കാരിയാണ് സിയാവോഫാങ്. ലളിതമായ ചടങ്ങായാണ് വിവാഹം സംഘടിപ്പിച്ചത്.

ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍, യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു എന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്‌ യുവതി എണ്‍പതു വയസുള്ള വൃദ്ധനെ വിവാഹം കഴിക്കുകയായിരുന്നു. വ

‘ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെ’ന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേർക്കുന്നു. വളരെ ചെറിയ പ്രായമാണെങ്കില്‍ കൂടിയും സിയാവോഫാങിൻറെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തൻറെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു.

വൃദ്ധസദനത്തിലെ ഏതാനും അന്തേവാസികള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
സ്വന്തമായി സമ്ബാദ്യം ഒന്നുമില്ലാത്ത ലീ തൻറെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിൻറെ ഏക വരുമാന മാർഗം വൃദ്ധസദനത്തിലെ ജോലിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments