Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsറോയൽ എൻഫീൽഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്കായി കോട്ടയം സ്വദേശിനിയായ ദിയ ജോസഫ്

റോയൽ എൻഫീൽഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്കായി കോട്ടയം സ്വദേശിനിയായ ദിയ ജോസഫ്

കോട്ടയം; 21 നാം നൂറ്റാണ്ടിൽ ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികൾ ഒരു അൽഭുതമല്ല. എന്നാൽ ബുള്ളറ്റ് നന്നായി റിപ്പേർ ചെയ്യുന്ന പെൺകുട്ടികളോ? വളരെ വിരളമായിരിക്കും. റോയൽ എൻഫീൽഡ് ബൈക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്ക് എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിയായ ദിയ ജോസഫിൻ. ബുള്ളറ്റിനോടുള്ള ദിയയുടെ ഇഷ്ട്ടം കണ്ടറിഞ്ഞ റോയൽ എൻഫീൽഡ് കമ്പിനി നേരിട്ട് ജോലി വാഗദാനം ചെയ്യുകയായിരുന്നു.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് 21 കാരിയായ ദിയ. ദിയയെ സംബന്ധിച്ചിടത്തോളം എൻഫീൽഡ് കമ്പനിയുടെ ഈ ഓഫർ ഏറ്റവും വലിയ അംഗീകാരം കൂടിയാണ്.അച്ഛൻ മെക്കാനിക്കായതിനാൽ ബുള്ളറ്റ് ദിയക്ക് പരിചിത വണ്ടിയാണ്.

പത്താം ക്ലാസിൽ മുതൽ തന്നെ ഇരുചക്രവാഹനങ്ങൾ ശരിയാക്കാൻ പിതാവ് ദിയയെ പഠിപ്പിച്ചിരുന്നു. അച്ഛൻ്റെ ജോലിയിൽ താൽപ്പര്യം തോന്നിയപ്പോൾ, അവൾ ക്രമേണ ജോലി പഠിക്കാൻ തുടങ്ങി. ചെറിയ ഇലക്ട്രിക്കൽ ജോലികൾ മുതൽ വലിയ തകരാർ വരെ അനായാസം പരിഹരിക്കാൻ ദിയ ഇപ്പൊൾ വിദഗ്ധയാണ്.ബുള്ളറ്റ് ഓടിക്കുക മാത്രമല്ല ഓടിക്കുന്ന വാഹനം സ്വന്തമായി നന്നാക്കാനും പറ്റുക എന്നതായിരുന്നു ദിയയുടെ സ്വപ്നം.

ഇത്തവണ പിറന്നാൾ സമ്മാനമായി അച്ഛൻ തണ്ടർബേർഡ് 350 വാങ്ങികൊടുത്തതോടെ അതിലാണ് ഇപ്പോൾ ദിയയുടെ യാത്രകൾ. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മുന്നാം വർഷ വിദ്യാർഥിനിയാണ് ദിയ. അച്ഛനാണ് ദിയയുടെ ഏറ്റവും വലിയ പ്രചോദനം.

മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ റോയൽ എൻഫീൽഡിലെ ഫാക്ടറിയിൽ ജോലിക്ക് കയറാനാണ് ദിയയുടെ ഇപ്പോഴത്തെ തീരുമാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments