Monday, July 8, 2024
spot_imgspot_img
HomeNewsലോകത്തെ ആദ്യ സിഖ് കോടതി ലണ്ടനില്‍ തുറന്നു; കോടതി പരിഗണിയ്ക്കുക സിഖ് സമുദായത്തില്‍പ്പെട്ടവരുടെ സിവില്‍- കുടുംബ...

ലോകത്തെ ആദ്യ സിഖ് കോടതി ലണ്ടനില്‍ തുറന്നു; കോടതി പരിഗണിയ്ക്കുക സിഖ് സമുദായത്തില്‍പ്പെട്ടവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങള്‍ മാത്രം

ലോകത്തിലെ തന്നെ ആദ്യത്തെ സിഖ് കോടതി ലണ്ടനില്‍ തുറന്നു. കോടതിയുടെ പരിഗണനയ്ക്ക് വരിക സിഖ് സമുദായത്തില്‍ പെടുന്നവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങളായിരിക്കും. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയം.World’s first Sikh court opens in London

സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 ഓളം മജിസ്‌ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്.

എന്നാല്‍, ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം അത്ര ഗുരുതരമല്ലാത്ത ഗാര്‍ഹിക പീഢനങ്ങള്‍, ദുരുപയോഗം ചെയ്യല്‍, ചൂതുകളി, കോപ നിയന്ത്രണം തുടങ്ങിയവയില്‍ സിഖ് കോടതി വിചാരണ നടത്തുമെന്ന് കോടതി വക്താക്കള്‍ പറയുന്നു.

തര്‍ക്കങ്ങള്‍ വലുതാക്കാതെ മദ്ധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാനായിരിക്കും ശ്രമമിക്കുക. മദ്ധ്യസ്ഥ ശ്രമം വിജയിച്ചില്ലെങ്കില്‍, ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍, കേസ് സിഖ് കോടതിയില്‍ വിചാരണക്ക് എടുക്കും. 1996 ലെ ആര്‍ബിട്രേഷന്‍ ആക്റ്റ് പ്രകാരം കോടതിയുടെ വിധി നിയമപരമായി അനുസരിക്കാന്‍ ബദ്ധ്യസ്ഥമായതായിരിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments