Monday, July 8, 2024
spot_imgspot_img
HomeCrime Newsഅയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു; ചെവിയുടെ ഒരുഭാഗം വിഴുങ്ങി; ആക്രമണം ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം

അയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു; ചെവിയുടെ ഒരുഭാഗം വിഴുങ്ങി; ആക്രമണം ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം

ലഖ്‌നൗ: യുവതി അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചതായി പരാതി. കടിച്ചെടുത്ത ചെവിയുടെ ഒരുഭാഗം യുവതി വിഴുങ്ങുകയും ചെയ്തു.women attacked neighbor in lucknow

ഉത്തർപ്രദേശിലെ ആഗ്രയിലാണ് നടുക്കിയ സംഭവം. റിക്ഷാതൊഴിലാളിയായ രാംവീർ ബാഘേല്‍ എന്നയാളുടെ ചെവിയാണ് അയല്‍വാസിയായ രാഖി കടിച്ചെടുത്തത്. രാംവീറും രാഖിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ ആണ് ഇരുവരും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

എന്നാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് യുവതി രാംവീറിനെ ആക്രമിച്ചത്.

ഗേറ്റടക്കാൻ വിട്ടുപോയതാണ് തർക്കത്തിന് കാരണം. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതില്‍നിന്ന് യുവതിയെ തടയാൻ രാംവീർ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭർത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിക്കുകയും കുതറിമാറാൻ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments