Monday, July 8, 2024
spot_imgspot_img
HomeNewsInternational'സാലഡ് കഴിക്കുന്നതിനിടെ മനുഷ്യ വിരലിന്റെ ഭാഗം കഴിക്കുന്നതായി തോന്നി'; റസ്റ്ററന്റിനെതിരെ പരാതിയുമായി യുവതി

‘സാലഡ് കഴിക്കുന്നതിനിടെ മനുഷ്യ വിരലിന്റെ ഭാഗം കഴിക്കുന്നതായി തോന്നി’; റസ്റ്ററന്റിനെതിരെ പരാതിയുമായി യുവതി

വാഷിംഗ്ടണ്‍: യുവതി പാഴ്സ്‍ലായി വാങ്ങിയ സാലഡ് കഴിക്കുന്നതിനിടയില്‍ മനുഷ്യ വിരലിന്റെ ഒരു ഭാഗം ലഭിച്ചെന്ന പരാതിയില്‍ റെസ്റോറന്റിന് പിഴ. woman sues restaurant after she chewed on human finger mixed with salad

ന്യൂയോർക്കിലെ കനെക്റ്റികട്ടിൽ മൗണ്ട് കിസ്കോയിലെ ഹോട്ടലിനെതിരെയാണ് അലിസൺ കോസി എന്ന യുവതി പരാതി ഉന്നയിച്ചത്. സാലഡ് കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ ഒരു ഭാഗം ചവയ്ക്കുന്നതു പോലെ അനുഭവപ്പെട്ടു. അത് സാലഡിന്റെ ഭാഗമായി കിടക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഈ വർഷം ഏപ്രിൽ ഏഴിനാണ് സാലഡ് വാങ്ങിയത്. സാലഡിൽ പ്രധാനമായും കാണുന്ന അരഗുള എന്ന ഇല അരിയുന്നതിനിടയിൽ ഹോട്ടൽ മാനേജരുടെ കൈവിരൽ മുറിഞ്ഞ് ചെറിയ ഭാഗം സാലഡിൽ വീണതാണെന്നാണ് റിപ്പോർട്ട്. മാനേജർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മലിനമായ അരഗുള ആളുകൾക്ക് നൽകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതി ഹോട്ടലിൽനിന്ന് പാഴ്സലാണു വാങ്ങിയത്.

ഈ സാലഡ് കഴിച്ചതോടെ തനിക്ക് പാനിക്ക് അറ്റാക്ക്, ഛര്‍ദി, തലകറക്കം, ശരീര വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടായെന്നും യുവതി പരാതിയില്‍ പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. മനുഷ്യ മാംസവും ചോരയും സാലഡില്‍ വീണത് മറ്റ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത് വിളമ്ബിയതെന്നുമാണ് റെസ്റ്റോറന്‍റ് മാനേജര്‍ അന്വേഷണത്തിനെത്തിയ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. തുടര്‍ന്നാണ് റെസ്റ്റോറന്‍റിന് 900 ഡോളര്‍ പിഴയിട്ടത്.

എന്നാല്‍ ഈ സംഭവത്തെ കുറിച്ച്‌ പരസ്യമായി പ്രതികരിക്കാന്‍ റെസ്റ്റോറന്‍റ് ഉടമകള്‍ തയ്യാറായിട്ടില്ല. പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നും യുവതി വ്യക്തമാക്കിയതായി അവരുടെ അഭിഭാഷകനും അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments