Monday, July 8, 2024
spot_imgspot_img
HomeNewsകേരളത്തിൽ കളം പിടിക്കാൻ മോദി; തൃശൂരും തിരുവനന്തപുരവും എടുക്കാന്‍ വീണ്ടുമെത്തി,സ്ഥാനാർത്ഥി നിര്‍ണ്ണയം ഇപ്പൊഴും സസ്പെന്‍സ്, തലസ്ഥാനത്ത്...

കേരളത്തിൽ കളം പിടിക്കാൻ മോദി; തൃശൂരും തിരുവനന്തപുരവും എടുക്കാന്‍ വീണ്ടുമെത്തി,സ്ഥാനാർത്ഥി നിര്‍ണ്ണയം ഇപ്പൊഴും സസ്പെന്‍സ്, തലസ്ഥാനത്ത് ശോഭന മല്‍സരിക്കുമോ?

തിരുവനന്തപുരം: കേരളത്തില്‍ പ്രതീക്ഷ കൈവിടാതെ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ജനുവരിയിൽ രണ്ടു തവണ കൊച്ചിയിലും തൃശൂരിലുമായി എത്തിയെങ്കിലും ഇത്തവണ തിരുവനന്തപുരത്ത് എത്തിയത് ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായതിനാലാണ്. Without giving up hope, Modi is in Kerala for the third time in two months

അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേര് പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.

അതേസമയം കേരളത്തിൽ ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്നും തിരുവനന്തപുരത്ത് എത്തിയ മോദി പ്രതീക്ഷ പങ്കു വച്ചു. 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ട്.

കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബിജെപിയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടി.

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.

കേരളത്തിലെ യുവാക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പിക്കും. കേരളത്തിലെ യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ നൽകും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. സംസ്ഥാന സർക്കാർ നിസ്സഹരിച്ചിട്ടും വികസനത്തിൽ കേന്ദ്രം പരിഗണന നൽകി.

അഞ്ചരക്കോടി രൂപ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു. 50 ലക്ഷം മുദ്ര വായ്പ വിതരണം ചെയ്തു. 32 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജല ജീവൻ മിഷൻ വഴി കുടി വെള്ളം നൽകിയെന്നും മോദി പറഞ്ഞു.  

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

അനന്തപത്മാനഭന്റെ അനുഗ്രഹത്തോടെയും നിങ്ങളുടെ സ്നേഹത്തോടെയുമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. തിരുവനന്തപുരത്ത് വരാൻ എപ്പോഴും എനിക്ക് സന്തോഷമുണ്ട്. ഊഷ്മളതയും വാത്സല്യവുമുള്ള ആളുകളാൽ നിറഞ്ഞതാണ് ഈ നഗരം.

കഴിഞ്ഞ വർഷം ഞാൻ എത്തിയപ്പോൾ ആയിരക്കണക്കിന് ആളുകൾ എന്നെ അനുഗ്രഹിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടിയിരുന്നത് ഞാൻ ഓർക്കുന്നു. കേരളത്തിലെ ജനങ്ങളിൽ നിന്ന് എനിക്ക് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്.

കോൺഗ്രസ് – സി പി എം മുന്നണികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന് കോൺഗ്രസിനെ അടിയറവച്ചു. ഇതേ പാതയിലാണ് സി പി എമ്മും സഞ്ചരിക്കുന്നത്. കോൺഗ്രസ് – സി പി എം തർക്കം നാടകമാണ്. കേരളത്തിന് പുറത്ത് ഇവർ ബെസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവറാണ് – മോദി പറഞ്ഞു.

വിജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങൾക്ക് തന്നെ മുഖ്യ പരിഗണന നൽകാനാണ് മോദിയെത്തന്നെ ഇറക്കിയത്. അതുകൊണ്ട് തന്നെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോലും മോദിയെത്തി.

അതേസമയം ബിജെപി സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

അതേസമയം തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാർത്ഥിയായി നടി ശോഭനയുടെ പേര് നിർദ്ദേശിച്ചെന്ന് വെളിപ്പെടുത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്തെത്തി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അടുത്തിടെ ബിജെപി അംഗത്വം സ്വീകരിച്ച പി സി ജോർജ്ജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാനാണ് ദേശീയ നേതൃത്വത്തിന് താൽപ്പര്യം. എന്നാൽ നായർ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കളുടെ പേരിനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പട്ടികയിൽ മുൻതൂക്കം. ജോര്‍ജിന് വിജയസാധ്യത തീരെയില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. എന്തായാലും മോദിയുടെ കേരള സന്ദര്‍ശനം പ്രതീക്ഷയോടെയാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments