Monday, July 8, 2024
spot_imgspot_img
HomeCrime Newsപിറന്നാള്‍ ആഘോഷിക്കാൻ ദുബായില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിന് ഇടിച്ചുകൊന്നു

പിറന്നാള്‍ ആഘോഷിക്കാൻ ദുബായില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിന് ഇടിച്ചുകൊന്നു

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് മുഖത്ത് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു.wife killed her husband by beating his nose

പൂനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് മരിച്ചത്. വെള്ളിയാഴ്ചായിരുന്നു സംഭവം.

സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണമേഖലയിലെ വ്യവസായിയാണ് നിഖില്‍ ഖന്ന. ആറുവര്‍ഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.

നിഖില്‍ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുവതിയുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലയേറിയ സമ്മാനങ്ങള്‍ നിഖില്‍ നല്‍കിയില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കാൻ ഡല്‍ഹിയിലേക്ക് പോകാൻ നിഖില്‍ അനുവദിക്കാത്തതും പ്രശ്നങ്ങള്‍ക്ക് കാരണമായി.

ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് നിഖില്‍ ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments