Monday, July 8, 2024
spot_imgspot_img
HomeNewsമേജർ ആർച്ച്ബിഷപ്പ് ആരാകും?മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസഫ് പാംപ്ലാനി, മാർ മാത്യു പുത്തൻ വീട്ടിൽ

മേജർ ആർച്ച്ബിഷപ്പ് ആരാകും?മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസഫ് പാംപ്ലാനി, മാർ മാത്യു പുത്തൻ വീട്ടിൽ

കൊച്ചി : ഇൻഡൃയിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ സീറോ മലബാർ സഭയിലെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആരാകുമന്നെ ആകാംക്ഷയിലാണ് ക്രൈസ്തവ സഭകൾ. Who will be the Major Archbishop? Mar Kuriakose Bharnikulangara, Mar Joseph Pamplani, Mar mathew puthenveettil

സഭാ നേതൃത്വവുമായി വിഘടിച്ചു നില്ക്കുന്ന എറണാകുളം- അങ്കമാലി അതിരുപത യെ സഭാശരീരത്തോട് ചേർത്തുനിർത്തുക എന്നതാണ് പുതിയ ആർച്ച് ബിഷപ്പിന്റെ പ്രധാന ദൗതൃം. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ചിലപ്പോൾ അച്ചടക്കത്തിന്റെ ചാട്ടവാറേന്തിയും സഭയെ ആധുനികകാലത്ത് നയിക്കുക്കുവാൻ പ്രാപ്തനായ ഇടയശ്രേഷ്ഠനെയാണ് സഭാ സിനഡ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡിൽ തിരുമാനിക്കുന്നത്.

ജനുവരി 8 മുതൽ 13 വരെ സിനഡ് ചേർന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. ഇൻഡൃയിലുംവിദേശ രാജൃങ്ങളിലുമായി
60 ലക്ഷത്തിലധികം വിശ്വാസികളുടെ പരമാധൃക്ഷനെയാണ് സിനഡ് തെരഞ്ഞെടുക്കുന്നത്.

സ്വയം ഭരണാധികാരമുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ എന്ന നിലയിൽ സീറോ മലബാർ സിനഡിലെ മെത്രാന്മാർക്ക് മേജർ ആർച്ച് ബിഷപ്പിനെ
തെരഞ്ഞെടുക്കാൻ അധികാരമുണ്ട്.ഐകകണ്ഠനയോ വോട്ടിംഗിലൂടെയോ ആണ് തെരഞ്ഞെടുപ്പ് .

എറണാകുളം അങ്കമാലി അതി രൂപതയിലെ പ്രബല വിഭാഗം ജനാഭിമുഖ കുർബാനയുടെ പേരിൽ വിമതനീക്കവുമായി നിലപാട് സ്വീകരിച്ചതിനാൽ അവരെകൂടി ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമെടുക്കാനാണ് സാധൃത.

എറണാകുളം അങ്കമാലി രൂപതക്ക് പുറത്തുനിന്ന് മേജർ ആർച്ച് ബിഷപ്പ് വരുന്നതിനെ എന്നും എതിർക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ചങ്ങനാശ്ശേരിക്കാരനായ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കാത്തതും ഇതിന്റെ പേരിലായിരുന്നു.

ഭൂമി വിവാദവും ജനാഭിമുഖ കുർബാനയും കാരണങ്ങളാക്കി വിമതർ ഉയർത്തി കാട്ടുന്നതേയുള്ളൂ. ആ സംഭവങ്ങളെ വൻ വിവാദമാക്കി വളർത്തി മുതലെടുക്കാൻ അവർക്കു കഴിഞ്ഞു.

മാർപ്പാപ്പയുടെ “തെറ്റാവരത്തെ”പോലും തെറ്റായി വൃാഖൃാനിച്ച് സഭയിൽ ഭിന്നിപ്പിന്റെ ആഴം കൂട്ടാനും അതുവഴി അവർക്ക് സ്വാധീനിച്ചു.
സിനഡിലെ ആറോളം ബിഷപ്പുമാരും വിമത വിഭാഗത്തെ പ്രോത്സാഹിപ്പിച്ചവരാണെന്നും പറയപ്പെടുന്നു.

സിനഡ് കുർബാനയുടെ കാരൃത്തിൽ പൗരൃസ്ത തിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് നിവൃത്തിയില്ലാതെ സിനഡിന്റെ പൊതു തീരുമാനത്തെ അവർക്ക് അംഗീകരിക്കേണ്ടിയും വന്നു.മാർ ആലഞ്ചേരിയുടെ രാജി വഴി വിമതവിഭാഗത്തെ മയപ്പെടുത്താനാണ് വത്തിക്കാന്റെ നീക്കം.

എന്നാൽ മാർപ്പാപ്പയെപോലും വെല്ലുവിളിച്ച് 400 വൈദികരെ അണിനിരത്തി അതിരൂപത ശതാബ്ദി സമാപനത്തോടുബന്ധിച്ച് ജനാഭിമുഖ കുർബാന നടത്തിയത് വിമതർ പിന്നൊട്ടില്ലെന്ന് വൃക്തമാക്കാനാണ്. സഭയിലെ ഏതെങ്കിലും ഒരു ബിഷപ്പിനെയോ സഭാ അഡ്മിനിസ്ട്രേറ്ററേയോ പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിച്ചുമില്ല.

വിമതർ കരുത്തുകാട്ടുന്നത് മേജർ ആർച്ച് ബിഷപ്പ് എറണാകുളം അങ്കമാലി രുപതക്കാരനാകണം എന്ന ലക്ഷൃം വച്ചാണന്ന് വൃക്തമാണ്.
മാർ ആലഞ്ചേരി രാജിവച്ച സാഹചരൃത്തിൽ സ്വാഭാവികമായും ആർച്ച് ബിഷപ്പിന്റെ വികാരി മാർ ആന്റണി കരിയിലിനായിരുന്നു മേജർആർച്ച് ബിഷപ്പ് സ്ഥാനം ലഭിക്കാൻ സാധൃത.

എന്നാൽ വിവാദ ഭുമിയിടപാടിലും കുർബാന തർക്കത്തിലും കാരൃമായ നടപടിയെടുക്കാതെ ആർച്ച് ബിഷപ്പ് കരിയിൽ വിമതർക്കൊപ്പം പങ്ക് ചേർന്ന് സഭയെ പ്രതിസന്ധിയിലാക്കിയതാണ് വത്തിക്കാൻ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്.

നിലവിലെ സാഹചരൃത്തിൽ വിമതപക്ഷം എറണാകുളംകാരനായ ഡൽഹി ഫരീദബാദ് ആർച്ച് ബിഷപ്പ് മാർ കുരൃാക്കോസ് ഭരണി കുളങ്ങരയെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കണമെന്ന നിലപാടിലാണ്.

കുർബാന തർക്കത്തിൽ ജനാഭിമുഖ കുർബാനയോടാണ് അദ്ദേഹം ആഭിമുഖൃം പ്രകടിപ്പിച്ചത്. പിന്നീട് സഭാ സിനഡിന്റെ പൊതു തീരുമാനത്തൊടോപ്പം നിലകൊണ്ടു.ഇതിനിടയിലും വിമത വിഭാഗവുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുകയുംചെയ്യുന്നു.അതുകൊണ്ട് തന്നെ വിമതരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പേരും മാർ ആലഞ്ചേരിയുടെ പിൻഗാമി സ്ഥാനത്തേക്ക് സഭാകേന്ദ്രങ്ങൾ ഉയർത്തികാട്ടുന്നു.
കണ്ണൂർകാരനായ മാർ പാംപ്ലാനി കർഷക പ്രശ്നങ്ങളടക്കം ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ബിഷപ്പാണ്.

സീറോമലബാർ സഭക്ക് ഏറെ വേരോട്ടമുള്ള ക്രൈസ്തവ കുടിയേറ്റ മേഖലയായ മലബാറിൽ നിന്നും ഇതുവരെ ഒരു മേജർ ആർച്ച് ബിഷപ്പ് ഉയർന്നു വന്നിട്ടില്ലന്ന കാരണവും ഇവർ എടുത്തുകാട്ടുന്നു.സഭാ നിലപാടുകളിൽ കാർക്കശൃക്കാരനാണ് അദ്ദേഹം .സിനഡ് തീരുമാനം വോട്ടിംഗിലേക്ക് പോയാൽ മാർ പാംപ്ലാനിക്കാവും മുൻഗണന.

എന്നാൽ എറണാകുളം അങ്കമാലി അതിരൂപതക്കാരനായ മാർ ആലഞ്ചേരിയുടെ സഹായ മെത്രാനായിരുന്ന ഫരീദാബാദാ രൂപത സഹായ മത്രാനായ മാർ ജോസ് പുത്തൻ വീട്ടിലിന്റെ പേരും സഭാ കേന്ദ്രങ്ങൾ ചർച്ചയാക്കുന്നുണ്ട്.എന്നാൽ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ആലഞ്ചേരിക്കെതിരെ വിമതപ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മാർ സെബാസ്റ്റൃൻ എടയന്ത്രത്തിനൊപ്പം അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു.

ഫരീദബാദ് അതിരുപതയുടെ ലുധിയാന മിഷൃനിലാണ് അദ്ദേഹം ഇപ്പോൾ സേവനം ചെയ്യുന്നത്. വിവാദങ്ങളുടെ ഇടവേളക്ക് ശേഷം കുർബാന തർക്കവിഷയങ്ങളിലടക്കം സിനഡ് തീരുമാനത്തെ അദ്ദേഹവും അംഗീകരിച്ചിരുന്നു. മേജർ ആർച്ച് ബിഷപ്പിന്റെ വികാരി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേരിന് മുൻതൂക്കമുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കലും മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. പാലാ രുപതയിൽ പെട്ട അദ്ദേഹത്തെ വിമതവിഭാഗം അംഗീകരിക്കുമോ എന്ന ആശങ്കയും ഉയരുന്നു.കുർബാന തർക്കത്തിലടക്കം സഭയിൽ ശാശ്വതമായ പരിഹാരമെടുക്കേണ്ട സുപ്രധാനമായ തീരുമാനങ്ങളാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്നത്.

വിമത വിഭാഗം മാർപ്പാപ്പയെ അനുസരിക്കാതെ മുമ്പോട്ട് പോയാൽ കടുത്ത അച്ചടക്ക നടപടികൾക്കും തീരുമാനെമെടുക്കേണ്ടതും ‘ശീശ്മ’യുടെ വേരുകൾ പിഴുതെറിയേണ്ട ഭാരിച്ച ഉത്തരവാദിത്വവുമാണ് മേജർ ആർച്ച് ബിഷപ്പിനുള്ളത്.

സഭയുടെ കാനോനിക നിയമമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാൽ ഉടൻ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും.

മേജർആർച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഭാ നേതൃത്വം സർക്കുലറിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. സിറോ മലബാർ സഭയുടെ പള്ളികളിൽ കഴിഞ്ഞദിവസം സർക്കുലർ വായിച്ചു.

കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതോടെ ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് നിലവിൽ ചുമതലസിറോ മലബാർ സഭയുടെ അധ്യക്ഷ പദവിയിൽ നിന്ന് മേജർ ആ‍ർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിഞ്ഞത്.

സഭാ ഭൂമി വിവാദത്തിലും കുർബാന തർക്കത്തിലും ഏറെ പഴികേട്ട കർദിനാൾ ഒടുവിൽ വത്തിക്കാന്‍റെകൂടി ഇടപെടലിലാണ് ചുമതലകളിൽ നിന്ന് ഒഴിയുന്നത്.മുമ്പ് രണ്ട് തവണ രാജിസന്നദ്ധത അറിയിച്ചെങ്കിലും സിനഡും മാർപ്പാപ്പയും ഇത് തളളിയിരുന്നു.സിറോ മലബാർ സഭയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർദിനാളിന്‍റെ രാജി മാർപ്പാപ്പ സ്വകരിച്ചത്.

അതുകൊണ്ട് തന്നെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്ന വെല്ലുവിളികളേറെയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments