Monday, July 8, 2024
spot_imgspot_img
HomeNewsIndiaരാജാവും പടത്തലവനും അരങ്ങാഴിഞ്ഞു; വിജയാഹ്ളാദത്തിലും കോലിയുടെയും രോഹിതിന്റെയും വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് ഇന്തൃൻ ക്രിക്കറ്റ് ലോകം

രാജാവും പടത്തലവനും അരങ്ങാഴിഞ്ഞു; വിജയാഹ്ളാദത്തിലും കോലിയുടെയും രോഹിതിന്റെയും വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് ഇന്തൃൻ ക്രിക്കറ്റ് ലോകം

ഇന്ത്യൻ ബാറ്റിങ് ഇതിഹാസമായ വിരാട് കോലിയാണ് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി ആദൃം പ്രഖൃാപിക്കുന്നത്. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ‘ഇതെന്‍റെ അവസാനത്തെ ട്വന്‍റി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ട്വന്‍റി20 മത്സരവുമാണ്”, കോലി പറഞ്ഞു.

ഇത് വിരമിക്കൽ പ്രഖ്യാപനം തന്നെയാണോ എന്ന കമന്‍റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. ”ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലിൽ പരാജയപ്പെട്ടാലും ഇതെന്‍റെ അവസാന അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു”, കോലി വിശദീകരിച്ചുഇത്തവണത്തെ ലോകകപ്പിൽ പതിവ് റോൾ വിട്ട് ഓപ്പണറായി കളിച്ച കോലിക്ക് ഫൈനലിനു മുൻപ് വരെ വെറും പത്ത് റൺസായിരുന്നു ബാറ്റിങ് ശരാശരി. എന്നാൽ, ഫൈനലിൽ 59 പന്തിൽ 76 റൺസുമായി ടീമിനെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റി.

2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന കോലിയുടെ ലോകകപ്പ് നേട്ടം ഇപ്പോൾ രണ്ടായി. ഇന്ത്യക്കു വേണ്ടി ആകെ 125 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചു. 49 റൺസ് ശരാശരിയിൽ‌ 4188 റൺസും നേടി. ഇതിൽ ഒരു സെഞ്ചുറിയും 38 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 29 സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറിയും നേടിയ കോലിയുടെ ആകെ അന്താരാഷ്‌ട്ര സെഞ്ചുറികളുടെ എണ്ണം 80 ആണ്. നൂറ് സെഞ്ചുറികളുമായി സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് മുന്നിൽ.

വിരാട് കോഹ്‍ലിക്ക് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മയും .ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തുടർന്നും ഇന്ത്യക്കായി കളിക്കുമെന്ന് രോഹിത് അറിയിച്ചു. ട്വന്റി 20യോട് വിടപറയാൻ ഇതിനേക്കാൾ മികച്ച സമയമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.ഇത് എന്റെ അവസാനമത്സരമാണ്. ആദ്യമത്സരം മുതൽ തന്നെ ട്വന്റി 20യിൽ താൻ ആസ്വദിച്ചാണ് കളിക്കുന്നത്. മത്സരത്തിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ലോകകപ്പ് ജയിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹം. അത് സാധിച്ചിരിക്കുകയാണെന്നും രോഹിത് പറഞ്ഞു.

രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളായാണ് രോഹിത് ശര്‍മയും വിരാട് കോലിയും കളമൊഴിയുന്നത്. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് ഇരുവരുടെയും സ്ഥാനം.

2007ല്‍ ഇന്ത്യയ്‌ക്കായി ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ 17 വര്‍ഷത്തോളം നീണ്ട കരിയറില്‍ 159 മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സ് നേടിയിട്ടുണ്ട്.അഞ്ച് സെഞ്ച്വറികളാണ് ടി20യില്‍ രോഹിതിന്‍റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 121 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടി20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാണ് വിരാട് കോലി. 2010ല്‍ ആയിരുന്നു കോലി ഈ ഫോര്‍മാറ്റില്‍ ആദ്യമായി കളിക്കാനിറങ്ങുന്നത്. 125 മത്സരം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച കോലി 4188 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറിയും കോലിയുടെ അക്കൗണ്ടിൽ ഉണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments