Friday, July 5, 2024
spot_imgspot_img
HomeCinemaCelebrity Newsഹണി റോസിന്റെ ശരീരവും വസ്ത്രവും ഉദ്ഘാടനങ്ങളുടെ എണ്ണവും മാത്രം നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു...

ഹണി റോസിന്റെ ശരീരവും വസ്ത്രവും ഉദ്ഘാടനങ്ങളുടെ എണ്ണവും മാത്രം നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.viral post about honey rose

ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.

അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടിയും താരം പ്രശസ്തയായിരിക്കുകയാണ്. എന്നാൽ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ ഇന്ന് സമൂഹ മാധ്യമങ്ങളിൽ പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണി റോസിന് നേരിടേണ്ടി വരുന്നുണ്ട്.

ഇപ്പോഴിതാ നടിയെക്കുറിച്ച്‌ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. നടിയെ പ്രശംസിച്ചു കൊണ്ടാണ് കുറുപ്പിലെ വരികള്‍. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍ നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് നടിയെ പ്രശംസിച്ച്‌ കൊണ്ട് ആരാധകരും എത്തിയത്.

കുറിപ്പ് …

‘ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം.

ഒട്ടും തലക്കനം ഇല്ലാത്ത, എല്ലാവരോടും വളരെ മാന്യതയോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് ഹണി. പ്രസ്സ് മീറ്റില്‍ ഒക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത. എല്ലാവരും പുച്ഛിക്കുന്ന ആറാട്ടണ്ണന്‍ വന്നപ്പോള്‍ പോലും എഴുന്നേറ്റ് കൈ കൊടുക്കാന്‍ മടി കാണിച്ചില്ല അവര്‍. അതു അവരുടെ ക്വാളിറ്റി. ഒരു അഭിനേത്രി എന്ന നിലയില്‍ അവരെ വിലകുറച്ചു കാണരുത്. റേച്ചല്‍ മൂവിയിലൂടെ നല്ല ഒരു തിരിച്ചുവരവ് ഉണ്ടാകട്ടെ…’ എന്നാണു ഹണിയെ കുറിച്ച്‌ ഒരാള്‍ എഴുതിയിരിക്കുന്നത്.

ഉദ്ഘാടന തിരക്കുകള്‍ക്ക് ഇടയില്‍ താനൊരു നടിയാണെന്ന കാര്യം ഓര്‍ക്കാന്‍ ഇടയ്ക്ക് ഇങ്ങനൊരു സിനിമ നല്ലതാ. ഇത്രയും ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടും ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടും അവിടെയൊന്നും അവരുടെ പക്കല്‍ നിന്നും മോശമായ രീതിയില്‍ ഒന്നും ഉണ്ടായില്ല എന്നത് തന്നെ ആശ്ചര്യമാണ്. എന്തിനു പറയുന്നു എല്ലാവരും പുച്ഛിക്കുന്ന അവഗണിക്കുന്ന ആറാട്ടനെ പോലും മൈന്‍ഡ് ചെയ്യാതിരുന്നില്ല അതും എണീറ്റ് നിന്ന്.

ശെരിക്കും ഹണി ആള് പാവം ആണെന്ന് തോന്നുന്നു. പണ്ട് നാദിര്‍ഷ നടത്തിയ സ്റ്റാര്‍ റാഗിങ് പരിപാടിയില്‍ ഇവരെ പ്രകോപിപ്പിക്കാന്‍ അവിടെയുണ്ടായിരുന്ന ഓഡിയന്‍സില്‍ ഒരാളായി വന്ന പെണ്‍കുട്ടി മാക്‌സിമം ശ്രമിച്ചിട്ടും ആള്‍ വളരെ കൂളായി നിന്ന് ചോദ്യം മുഴുവന്‍ കേള്‍ക്കുകയും വളരെ മാന്യമായ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു.

ട്രിവാന്‍ഡ്രം ലോഡ്ജ് അപ്പോഴുള്ള വേറെ ഏത് നടി ചെയ്താലും ഓവര്‍ ആവാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷെ പുള്ളിക്കാരി വളരെ നന്നായി ചെയ്തു… എന്നിങ്ങനെ പേരാണ് ഹണിയെ അനുകൂലിച്ച്‌ കൊണ്ട് എത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments