Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity News"സ്തനാര്‍ബുദം മൂന്നാംഘട്ടത്തില്‍ ആണ്… ചികിത്സ ആരംഭിച്ചു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം" : ഞെട്ടിച്ച് ഹിന ഖാന്റെ...

“സ്തനാര്‍ബുദം മൂന്നാംഘട്ടത്തില്‍ ആണ്… ചികിത്സ ആരംഭിച്ചു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” : ഞെട്ടിച്ച് ഹിന ഖാന്റെ വെളിപ്പെടുത്തല്‍; വേദനയോടെ ആരാധകര്‍

ഹിന ഖാന്‍ ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ്. യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹിന. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ഹിന. പിന്നാലെയാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസിലൂടെ ഹിന വീണ്ടും ഉയരങ്ങള്‍ കീഴടക്കിയിരുന്നു.actress hina khan diagnosed with stage 3 breast cancer

എന്നാല്‍ ഇപ്പോഴിതാ 39 കാരിയായ ഹിന ഒരു ദുഃഖവാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ്.

തനിക്ക് സ്തനാര്‍ബുദം ആണെന്നും സ്റ്റേജ് 3 ആണെന്നും. താരം ഇപ്പോൾ ചികിത്സയിൽ ആണ്. തന്റെ സ്വകാര്യതയെ മാനിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഹിന ഖാന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായത്.

ഹിനയുടെ കുറിപ്പ്

”എന്നെ സംബന്ധിച്ചു അടുത്തിടെ വന്ന കിംവദന്തികള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. എനിക്ക് സ്തനാര്‍ബുദം, മൂന്നാം ഘട്ടത്തിലാണെന്ന് കണ്ടെത്തി.

ഈ വെല്ലുവിളി നിറഞ്ഞ രോഗാവസ്ഥയില്‍, ഇപ്പോള്‍ എന്റെ നില മെച്ചപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരോടും അറിയിക്കുന്നു. ഈ രോഗത്തെ അതിജീവിച്ച് ഞാന്‍ ശക്തയായി തിരിച്ചുവരും. എന്റെ ചികിത്സ ഇതിനകം ആരംഭിച്ചു, ഇതില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.’

‘ഈ സമയത്ത് എന്റെ സ്വകാര്യതയെ മാനിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും പ്രാര്‍ത്ഥനയുമാണ് ഈ അവസ്ഥയില്‍ ഞാന്‍ ആവശ്യപ്പെടുന്നത്. സര്‍വ്വശക്തന്റെ കൃപയാല്‍, ഞാന്‍ ഈ വെല്ലുവിളിയെ അതിജീവിച്ച് പൂര്‍ണ്ണമായും ആരോഗ്യവാനായിരിക്കുമെന്ന് എന്റെ പ്രിയപ്പെട്ടവര്‍ വിശ്വസിക്കുന്നു’ എന്നാണ് ഹിന ഖാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments