Monday, July 8, 2024
spot_imgspot_img
HomeCrime Newsവരാപ്പുഴയില്‍ നാലുവയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു

വരാപ്പുഴയില്‍ നാലുവയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു

കൊച്ചി: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.varapuzha murder news

രണ്ടാഴ്ച മുമ്ബാണ് ഇവര്‍ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അല്‍ഷിഫാഫിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments