Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsതീപാറും പോരാട്ടം! ആറ്റിങ്ങല്‍ വിട്ടുകൊടുക്കാതെ അടൂര്‍ പ്രകാശ്; റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി

തീപാറും പോരാട്ടം! ആറ്റിങ്ങല്‍ വിട്ടുകൊടുക്കാതെ അടൂര്‍ പ്രകാശ്; റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി

ആറ്റിങ്ങല്‍: അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെയാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്.v joy asked for re counting

ട്വിസ്റ്റുകള്‍ക്കൊടുവില്‍ 1708 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് ജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. അവസാന ലാപ്പ് വരെ ആര് ജയിക്കുമെന്ന ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഫോട്ടോ ഫിനിഷില്‍ അടൂര്‍ പ്രകാശിന്റെ വിജയം.

ഇടയ്ക്കിടെ ലീഡ് ഉയര്‍ത്തിയാണ് അടൂര്‍പ്രകാശ് ക്യാമ്ബിന്റെ നെഞ്ചിടിപ്പ് ജോയി വര്‍ധിപ്പിച്ചത്. അവസാന ലാപ്പില്‍ പൂവ്വച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. അടൂര്‍ പ്രകാശ് 3,22,884 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3,071,33 വോട്ടാണ് നേടിയത്.

സ്വതന്ത്രരായി മത്സരിച്ച പിഎല്‍ പ്രകാശ് 1673 വോട്ടും എസ് പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്‌ക്ക് വീണത്. അതേസമയം, മണ്ഡലത്തില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടുകൊണ്ട് വി ജോയി രംഗത്തെത്തിയിട്ടുണ്ട്.

2019ല്‍ സിപിഎമ്മിന്റെ എ സമ്ബത്തിനെ വീഴ്‌ത്തിയാണ് യുഡിഎഫ് കോട്ട അടൂർ പ്രകാശ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസം തകർത്താണ് ഇത്തവണ അടൂർ പ്രകാശ് വിജയിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments