Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഎറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു

എറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകി. അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. യുവതി ഗർഭിണിയാണെന്ന് ഹോസ്റ്റലിലെ സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല.

എറണാകുളത്തെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ആറ് പേർ താമസിക്കുന്ന മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിക്ക് സുഖമില്ലെന്ന് കണ്ട് സുഹൃത്തുക്കൾ ചോദിച്ചെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്ന് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു.

ഞായറാഴ്ച രാവിലെ ടോയ്‌ലറ്റിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ആറുപേരും വാതിൽ തള്ളി അകത്തു കടന്ന് നവജാത ശിശുവുമായി യുവതിയെ കണ്ടെത്തി. എന്നിട്ട് അവർ പോലീസിനെ വിളിക്കുന്നു. കാമുകൻ വഴിയാണ് താൻ ഗർഭിണിയായതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുഹൃത്തിൻ്റെ വീട്ടുകാരെയും യുവതിയെയും എറണാകുളത്തേക്ക് വിളിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments