Monday, July 8, 2024
spot_imgspot_img
HomeNewsInternationalബ്രിട്ടനിലെ താപനില മൈനസിലേക്ക്

ബ്രിട്ടനിലെ താപനില മൈനസിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ താപനില മൈനസ് ഡിഗ്രീയിലേക്ക് മൂക്കുകുത്തുമെന്ന് മെറ്റ് ഓഫീസ്. രാത്രിയില്‍ താപനില താഴുന്നതോടെ മഞ്ഞും, ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കേണ്ടതാണ് എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

പ്രധാനമായും തണുപ്പിന്റെ പ്രത്യാഘാതം നേരിടുക നോര്‍ത്ത് ഇംഗ്ലണ്ടും, സ്‌കോട്ട്ലണ്ടുമാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ന് വരെ നീളുന്ന ശക്തമായ മഞ്ഞും, ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇതോടൊപ്പം സൗത്ത് ഈസ്റ്റ് മേഖലയില്‍ മഴയും പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments