Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsബ്രിട്ടീഷ് സർവകലാശാലകൾ ലോക റാങ്കിംഗിൽ കൂപ്പുകുത്തി

ബ്രിട്ടീഷ് സർവകലാശാലകൾ ലോക റാങ്കിംഗിൽ കൂപ്പുകുത്തി

ലണ്ടൻ: ബ്രിട്ടീഷ് സർവ്വകലാശാലകളുടെ അന്താരാഷ്‌ട്ര പ്രശസ്തിക്ക് കോട്ടം വരുത്തി റാങ്കിംഗുകൾ നഷ്ടമാകുന്നു. കടുത്ത സാമ്പത്തിക സമ്മർദ്ദം മൂലം പലരും അടച്ചുപൂട്ടൽ നേരിടുന്നതിനാൽ പ്രതിച്ഛായയും മോശമാവുകയാണ്. ലോക റാങ്കിംഗിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് രണ്ടാം സ്ഥാനത്തെത്തി. വാർഷിക ക്വാക്കെറെലി സിമ്മണ്ട്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഓക്സ്ഫോർഡ്, ഹാർവാർഡ് സർവ്വകലാശാലകൾക്ക് മുന്നിൽ ഇംപീരിയൽ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്തെത്തി. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഒന്നാം സ്ഥാനത്ത്.

എന്നാൽ, ഇത്തവണത്തെ പട്ടിക ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണ് സർവേ. രണ്ടാം സ്ഥാനത്തായിരുന്ന കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 90 യുകെ സർവകലാശാലകളിൽ 52 എണ്ണം ഈ വർഷം താഴ്ന്ന നിലയിലാണ്. ഇംപീരിയൽ ഉൾപ്പെടെ 20 ഓളം കോളെജുകൾ അവരുടെ റേറ്റിംഗ് മെച്ചപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഒമ്പതാം സ്ഥാനത്ത് തുടർന്നു. നിലവിലെ സാമ്പത്തിക നയങ്ങൾ കാരണം ചില യുകെ സർവകലാശാലകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് ക്യുഎസ് വൈസ് പ്രസിഡൻ്റ് ബെൻ സോവ്ടര്‍ പറഞ്ഞു. സ്റ്റാഫ്-വിദ്യാർത്ഥി അനുപാതം, തൊഴിൽക്ഷമത, അക്കാദമിക് നേട്ടം എന്നിവയുടെ കാര്യത്തിൽ യുകെ സർവകലാശാലകൾ പരാജയപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments