Monday, July 8, 2024
spot_imgspot_img
HomeNewsയുകെയിൽ സ്റ്റുഡന്റ് വിസ നിയന്ത്രണത്തിന് പിന്നാലെ കെയര്‍ വിസയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ;...

യുകെയിൽ സ്റ്റുഡന്റ് വിസ നിയന്ത്രണത്തിന് പിന്നാലെ കെയര്‍ വിസയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ; മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പാരയായി മാറി

യുകെയിൽ മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച സ്റ്റുഡന്റ് വിസ നിയന്ത്രണത്തിന് പിന്നാലെ കെയര്‍ വിസയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി. കുടിയേറ്റക്കാര്‍ ആശ്രിതരായി എത്തിയതാണ് സ്റ്റുഡന്റ് വിസക്ക് പിന്നാലെ കെയര്‍ വിസയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്.UK, the government has also imposed restrictions on those arriving on care visas

കുടുംബ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആശ്രിതരെ യുകെയില്‍ എത്തിക്കണമെങ്കില്‍ കുറഞ്ഞത് 38,000 പൗണ്ട് വാര്‍ഷിക ശമ്പളം വേണമെന്ന നിര്‍ദേശമാണ്, മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പാരയായി മാറുന്നത്. ഇത് കുടിയേറ്റക്കാരുടെ എണ്ണം കൃത്യമായി കുറയ്ക്കണം എന്ന ഉദ്ദേശത്തോടെ പാർലമെന്റിന്റെ നിർദ്ദേശ പ്രകാരം എടുത്ത തീരുമാനമാണ്.


യുകെയില്‍ ഒട്ടു മിക്ക ജോലികള്‍ക്കും തുടക്ക ശമ്പളം 35,000 പൗണ്ടില്‍ താഴെ ആയിരിക്കും എന്നതിനാല്‍ ഇനിയാരും വിസ റൂട്ട് ചൂഷണം ചെയ്യരുത് എന്ന ധാരണയില്‍ തന്നെയാണ് സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

അനര്‍ഹരായ നിരവധി പേർ ഇവിടേക്കുള്ള ഹെല്‍ത്ത്, കെയര്‍ വിസകള്‍ വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങളുണ്ടെന്നു അത് അവസാനിപ്പിക്കാൻ വേണ്ടിയായണ് ഹോം സെക്രട്ടറി എംപിമാരോട് വിശദമാക്കുന്നത് .ഇതിനാല്‍ രാജ്യത്തേക്കുള്ള ഇമിഗ്രേഷന്‍ നയം നീതിപൂര്‍വകവും നിയമപരവും സുസ്ഥിരവുമാക്കേണ്ടിയിരിക്കുന്നുവെന്നും അതിന് വേണ്ടിയുള്ള പുതിയ മാനദണ്ഡങ്ങള്‍ കൈക്കൊള്ളാന്‍ പോവുകയുമാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്.

ആരോഗ്യ രംഗത്ത് കടുത്ത ആള്‍ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ഈ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സ്വകാര്യ കെയര്‍ ഹോമുകളില്‍ ജോലിക്ക് എത്തുന്ന കെയര്‍ വിസക്കാര്‍ക്ക് നിയന്ത്രണം ബാധകമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണം ഏറെക്കുറെയും ഈ വിസ സ്വന്തമാക്കി എത്തുന്നവരെ ലക്ഷ്യമിട്ട് തന്നെയാണ്

കഴിഞ്ഞ മാസം പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷന്‍ 2022ല്‍ 7,45,000 എന്ന പുതിയ റെക്കോര്‍ഡിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നെറ്റ് മൈഗ്രേഷന്‍ എങ്ങനെയെങ്കിലും വെട്ടിക്കുറയ്ക്കാനുള്ള കടുത്ത സമ്മര്‍ദമാണ് പ്രധാനമന്ത്രി ഋഷി സുനകിന് മേല്‍ ടോറി എംപിമാര്‍ ചെലുത്തി വരുന്നത്. ഈ വിഷയം വരുന്ന പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷമായി ഉയര്‍ന്ന് വരുമെന്നതിനാല്‍ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന് സുനക് സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കി വരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments