Friday, July 5, 2024
spot_imgspot_img
HomeNewsInternationalയൂറോപ്യന്‍ യൂണിയന്‍ പ്രസിഡൻ്റ് സ്ഥാനം ഹംഗറിക്ക്

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡൻ്റ് സ്ഥാനം ഹംഗറിക്ക്

ബ്രസ്സൽസ് / ബുഡാപെസ്റ്റ്: യൂറോപ്യൻ യൂണിയൻ്റെ പ്രസിഡൻ്റ് സ്ഥാനം ഹംഗറി ഇന്ന് മുതൽ ആറ് മാസത്തേക്ക് വഹിക്കും. പുതിയ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ്റെ പ്രസിഡൻ്റ് സ്ഥാനം 27 അംഗരാജ്യങ്ങളാണ് മാറിമാറി ഏറ്റെടുക്കുകയാണ് പതിവ്. ഈ സ്ഥാനം ശക്തി കുറഞ്ഞതാണെങ്കിലും, യൂറോപ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ഇത് സഹായിക്കും.

യൂറോപ്പിനെ വീണ്ടും മികച്ചതാക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ്റെ നേതൃസ്‌ഥാനത്ത് എത്തിയ ഹംഗറി ഉയർത്തുന്ന മുദ്രാവാക്യം.യൂറോപ്യൻ യൂണിയൻ്റെ പൊതു നിലപാടിനെയും അതിനുള്ള പിന്തുണയെയും ദീർഘകാലമായി എതിർത്ത നേതാവാണ് ഓർബൻ. ഓർബൻ്റെ നിലപാടുകൾ കാരണം ഒരുപാട് കാലമായി യൂണിയനിൽ ഹംഗറി ഒറ്റപ്പെട്ടിരിന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments