കൊടുംമഴയും കൊടുങ്കാറ്റുകളും അതിജീവിച്ചെത്തിയ ബ്രിട്ടനില്‍ കാലാവസ്ഥ മെച്ചപ്പെടുന്നു. ഈ വീക്കെന്‍ഡില്‍ താപനില 14 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം.uk present weather condition news
ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമ്പോള്‍, രാത്രികാല താപനിലയും പത്ത് ഡിഗ്രിക്ക് മുകളിലായി തുടരും. അറ്റ്‌ലാന്റിക്കില്‍ നിന്നെത്തുന്ന ഉഷ്ണവാതമാണ് ഈ അസാധാരണമായ ഡിസംബര്‍ മാസ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്.
തീര്‍ത്തും അസാധാരണമായ ഈ കാലാവസ്ഥ രാജ്യത്തിന്റെ മദ്ധ്യ മേഖലയിലും വടക്കന്‍ മേഖലയിലുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കൊടുങ്കാറ്റുകള്‍ തേടിയെത്തിയതാണ് രാജ്യത്തേക്ക് കുറഞ്ഞ സമ്മര്‍ദം നേരിട്ടത്. നാല് വര്‍ഷം മുന്‍പാണ് ഡിസംബറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, അന്ന് ഹൈലാന്‍ഡ്‌സിലെ ആച്ച്ഫാറിയില്‍ 18.7 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ഇത്രയും തോതിലേക്ക് ഉയരില്ലെങ്കിലും നോര്‍ത്ത് ഈസ്റ്റില്‍ 14 സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. രണ്ടാഴ്ച മുന്‍പ് വരെ സൗത്ത് മേഖല തണുത്തുറയുകയും, ലേക്ക് ഡിസ്ട്രിക്ടില്‍ ശക്തമായ മഞ്ഞും വീണതിന് ശേഷമാണ് ഈ മാറ്റം.
അസാധാരണമായ ചൂട് കാറ്റ് ഡിസംബറില്‍ വരുന്നതോടെ താപനില ഉയരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.
അതിനിടയില്‍, സെവേണ്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പലയിടങ്ങളിലും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ തടയണകള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഷ്രൂസ്ബറിയിലെ ഫ്രാങ്ക്വെല്‍ ഭാഗത്ത് നദി കരകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.