Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalയുകെയിൽ ഇനി മഴക്കാലം. 258 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിക്കായിരിക്കും ഇത്തവണ രാജ്യം സാക്ഷിയാകുന്നത് :...

യുകെയിൽ ഇനി മഴക്കാലം. 258 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിക്കായിരിക്കും ഇത്തവണ രാജ്യം സാക്ഷിയാകുന്നത് : ഈയാഴ്ച കുടയില്ലാതെ പുറത്തിറങ്ങിയാല്‍ മഴയില്‍ മുങ്ങിക്കുളിക്കുമെന്നും മുന്നറിയിപ്പ്

ബ്രിട്ടൺ: അതിശക്തമായ മഴക്കെടിയിലേക്ക് ബ്രിട്ടൺ. 258 വര്‍ഷത്തിനിടയിലെ ഏറ്റവം വലിയ മഴക്കെടുതിക്കാണ് രാജ്യം സാക്ഷിയാകുന്നത്. ചൊവ്വാഴ്ച മുതൽ ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

രാജ്യത്ത് ഇത്തവണ ശക്തിയായി മഴയും, കാറ്റും ഉണ്ടായിരിക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. ബ്രിട്ടൻ മഴയില്‍ മുങ്ങുക പതിവ് ഫെബ്രുവരി മാസത്തിലെ കാഴ്ചയാണെങ്കിലും, ഇത്തവണ അതിന്റെ കാടിന്യം കൂടൂതൽ ആയിരിക്കുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 258 വര്‍ ഷത്തിന് ഇടയിൽ ഉണ്ടാകാത്ത വിധത്തിലുള്ള മഴക്കെടുതിക്കു ബ്രിട്ടൻ സാക്ഷിയാകും എന്ന സൂചനയാണ് അധികൃതർ നൽകുന്നത്.രാജ്യത്തിന്റെ തെക്ക്‌ – കിഴക്കൻ മേഖലകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ‘യെല്ലോ അലർട്ട്’ നിര്‍ദ്ദേശം കാലാവസ്ഥാ നിരീക്ഷകര്‍ നൽകിയിട്ടുണ്ട്.

റോഡ് – റെയിൽ ഗതാഗതം, വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങിയ സേവനങ്ങളില്‍ തടസ്സവും കാലതാമസങ്ങളും റദ്ദാക്കലുകളും നേരിടും. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ വീടുകളിലും, ബിസിനസ്സ് സ്ഥാപനങ്ങളിലും വെള്ളം കയറുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കാൻ സാധ്യത ഉണ്ട്, തുടർന്ന് വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments