Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഇക്കുറി തൃശ്ശൂര്‍ അങ്ങെ‌ടുത്തു; നടൻ സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു

ഇക്കുറി തൃശ്ശൂര്‍ അങ്ങെ‌ടുത്തു; നടൻ സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു

തൃശൂർ : ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപി ഗോപിയുടെ ലീഡ് 20000 കടന്നു. എൽഡിഎഫും യുഡിഎഫും തുടക്കത്തിൽ മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ചു കൊണ്ടാണ് സുരേഷ്‌ഗോപിയുടെ മുന്നേറ്റം.thrissur lok sabha election constituency updates

ബിജെപിയിലേക്ക് പത്മജ വേണുഗോപാൽ പോയതോടെ സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനൽകുകയായിരുന്നു. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ.

അതേസമയം 2019 ൽ 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എൻ പ്രതാപൻ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് ഷെയറും 3,21,456 വോട്ടും കിട്ടി.

മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. 77.92 ആയിരുന്നു 2019ലെ പോളിങ് ശതമാനം. ഇത്തവണ പോളിങ് ശതമാനത്തിൽ കുറവ് സംഭവിച്ചിരുന്നു. 72.90 ശതമാനമാണ് ഇത്തവണ പോളിങ്.

തൃശ്ശൂരിൽ നടന്ന 17 ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ 10 തവണ വിജയിച്ചു കയറിയത് ഇടതുപക്ഷമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments