Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsമുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിയും അസഭ്യ വർഷവും; പിന്നില്‍ സ്കൂൾ വിദ്യാർത്ഥിയെന്ന് പോലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിയും അസഭ്യ വർഷവും; പിന്നില്‍ സ്കൂൾ വിദ്യാർത്ഥിയെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർത്തുകയും അസഭ്യം പറയുകയുമായിരുന്നു.

സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ഭീഷണി കോൾഎത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments