Wednesday, July 3, 2024
spot_imgspot_img
HomeNews‘പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായി'; കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന...

‘പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായി’; കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന വിമർശനവുമായി തോമസ് ചാഴിക്കാടൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് തോമസ് ചാഴിക്കാടൻ. കേരള കോൺ​ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന് തോമസ് ചാഴിക്കാടൻ വിമർശിച്ചു.Thomas Chazhikkadan criticized the Chief Minister’s attitude as the reason for the Kottayam defeat

പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടൻ കുറ്റപ്പെടുത്തി. സിപിഐഎം വോട്ടുകൾ‌ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതിൽ അന്വേഷിക്കണമെന്ന് തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കന്ന തോൽവിയിൽ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോൺ​ഗ്രസ് എമ്മിലും വിമർശനം ഉയരുന്നത്. സിപിഐഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെകിരെ വിമർശനം ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അം​ഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments