Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്‌നാട്; അര്‍ദ്ധരാത്രി യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു

കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്‌നാട്; അര്‍ദ്ധരാത്രി യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് പോയ ബസുകള്‍ തമിഴ്നാട് എം വി ഡി തടഞ്ഞു. മലയാളികളടക്കമുള്ള യാത്രക്കാരെ അർദ്ധരാത്രി പെരുവഴിയിലിറക്കിവിട്ടു.thiruvananthapuram bengaluru bus service disrupt at tamilnadu

വണ്‍ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം.

നാഗർകോവില്‍ ഭാഗത്തുവച്ചായിരുന്നു സംഭവം. വിദ്യാർത്ഥികളടക്കമുള്ളവരെ ആണ് അർദ്ധരാത്രി റോഡില്‍ ഇറക്കിവിട്ടത്. വേറെ ഏതെങ്കിലും ബസില്‍ യാത്ര തുടരണമെന്നും എം വി ഡി ഉദ്യോഗസ്ഥർ നിർദേശം നല്‍കി. എന്നാൽ ആദ്യമായിട്ടല്ല തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയില്‍ ബസുകള്‍ തടഞ്ഞ് വിദ്യാർത്ഥികളും സ്ത്രീകളുമടക്കമുള്ളവരെ നടുറോഡില്‍ ഇറക്കിവിട്ടത്.

വണ്‍ ഇന്ത്യ ടാക്‌സ് പ്രകാരം അന്തർ സംസ്ഥാന ബസുടമകള്‍ നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോര എന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതാണ് ബസുടമകളെ കുഴപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments