Friday, May 17, 2024
spot_imgspot_img
HomeNewsAutoയുകെയിൽ അഭിമാനനേട്ടവുമായി മലയാളി വനിത; ഇന്ന് രജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയും

യുകെയിൽ അഭിമാനനേട്ടവുമായി മലയാളി വനിത; ഇന്ന് രജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയും

യുകെയിൽ വർഷങ്ങൾക്ക് മുൻപ് ഹോം നേഴ്സായി എത്തിയ മലയാളി വനിത ഷൈനു ആതുര ഇന്ന് സംരംഭക. റജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയുമാണ് ഇവർ.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി കിട്ടിയതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കോട്ടയം അയര്‍ക്കുന്നം സ്വദേശിനിയാണ് .ഷൈനു ക്ലെയര്‍ മാത്യൂസ് ചാമക്കാലയെന്ന ഷൈനു ആതുര അർപ്പണബോധവും, കഠിനാധ്വാനവും കൊണ്ട് ഷൈനുവിന് അതിവേഗം തന്നെ റജിസ്റ്റേഡ് നഴ്സായും പിന്നീട് കെയര്‍ ഹോം മാനേജരാവാനും സാധിച്ചു.

ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സീയോന്‍ മൗണ്ട് തുടങ്ങിയ മൂന്ന് നഴ്‌സിങ് നഴ്‌സിങ് കെയര്‍ ഹോമുകളുടെ സ്ഥാപികയാണിവർ .തൻ്റേതായ വയക്തിമുദ്ര പൊതുപ്രവര്‍ത്തനത്തിലും ജീവകാരുണ്യ സേവനങ്ങൾക്കും, സേവന രംഗത്തും ഷൈനു ആതുര ഇതിനോടകം മാറ്റ് കുറിച്ചു കഴിഞ്ഞു.

ഇതിനു പുറമെ ഈ മലയാളി വനിത ഇന്ന് യുകെ മലയാളികള്‍ക്ക് നാടന്‍ ഭക്ഷണം നാടൻ ശൈലിയില്‍ ഗുണമേന്മയോടെ മാത്രം നല്‍കുന്ന ഹോട്ടല്‍ ശൃംഖലകള്‍ക്കും ഇവർ നേതൃത്വം നൽകുന്നുണ്ട് .

2017 ല്‍ കേരളത്തില്‍ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൈ ഡ്രൈവിങ് നടത്തുകയും അതിൻ്റെ വിജയിത്തിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും പഠന ചിലവിനായി കൊടക്കുകയും ചെയ്യ്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണര്‍ത്ഥം നടത്തി പോരുന്ന സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആശ്രയ പദ്ധതി യുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഷൈനു കൈത്താങ്ങ് ആകുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആംബുലനസ് ഡ്രൈവറുടെ ശമ്പളവും ഓഫീസിന് അവശ്യമായ തുകയും ഷൈനു മാത്യൂസാണ് നല്‍കുന്നത്.

ഒഐസിസി- ഇന്‍കാസ് ഷാര്‍ജ അവാര്‍ഡ്, പ്രവാസി ഭാരതി കേരളയുടെ ‘ദ് ലേഡി ഓഫ് എക്‌സലന്‍സ് പുരസ്‌കാരം’, തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്കും ശൈനൂ അര്‍ഹയായിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments