Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsനിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ നിന്ന് പാമ്പുകടിയേറ്റു; 25കാരിയായ ആയുര്‍വേദ ഡോക്‌ട‌ര്‍ ആശുപത്രിയില്‍

നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ നിന്ന് പാമ്പുകടിയേറ്റു; 25കാരിയായ ആയുര്‍വേദ ഡോക്‌ട‌ര്‍ ആശുപത്രിയില്‍

മലപ്പുറം: യാത്രയ്‌ക്കിടെ ട്രെയിനില്‍ നിന്ന് ഡോക്‌ടർക്ക് പാമ്ബ് കടിയേറ്റു. നിലമ്ബൂർ – ഷൊർണൂർ പാസഞ്ചറിലാണ് സംഭവം.The doctor was bitten by a snake from the train

ആയുർവേദ ഡോക്‌ടറായ ഗായത്രിയെ (25) ആണ് പാമ്ബ് കടിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം.

വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്ബ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറല്‍ കമ്ബാർട്ട്‌മെന്റില്‍ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്. ബർത്തില്‍ പാമ്ബുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്ബിനെ കണ്ടുവെന്നും യുവതി പറഞ്ഞു.

ഇവരുടെ കാലില്‍ തുണികൊണ്ട് ചുറ്റിക്കെട്ടിയിട്ടുമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അവിടെ നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

നിലമ്ബൂരില്‍ നിന്ന് ട്രെയിൻ കയറിയ ഗായത്രി കോട്ടയത്താണ് പഠിക്കുന്നത്. ഷൊർണൂരില്‍ ഇറങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുയുള്ളു. യുവതിയുടെ കാലില്‍ പാമ്ബ് കടിയേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ പറഞ്ഞത്.

ട്രെയിൻ ഷൊർണൂരിലെത്തിയപ്പോള്‍ റെയില്‍വേ അധികൃതർ കോച്ച്‌ പരിശോധിച്ചു. എന്നാല്‍, ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് പാലക്കാട് റെയില്‍വേ ഡിവിഷൻ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 15നും സമാനമായ സംഭവം നടന്നിരുന്നു. ഗുരുവായൂർ – മധുര എക്‌സ്‌പ്രസിലെ യാത്രക്കാരനെയാണ് അന്ന് പാമ്ബ് കടിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments