Wednesday, July 3, 2024
spot_imgspot_img
HomeNewsIndia2009 മുതൽ കോട്ടയം ലോക്സഭാ അംഗമായും തുടർന്ന് 2018 മുതൽ രാജ്യസഭാ അംഗവു മായ കേരള...

2009 മുതൽ കോട്ടയം ലോക്സഭാ അംഗമായും തുടർന്ന് 2018 മുതൽ രാജ്യസഭാ അംഗവു മായ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ രാജ്യസഭ അംഗമെന്ന നിലയിലുള്ള ആദ്യ ടേം 2024 ജൂലൈ 1 ന് പൂർത്തിയാകുമ്പോൾ പറയാൻ വികസന നേട്ടങ്ങളുടെ പുതുചരിത്രം

കോട്ടയം: കേരള കോൺഗ്രസ് (എം) നെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടു ക്കപ്പെട്ടിരിക്കുകയാണ്. 2009 ലെ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ 72000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണി വിജയിച്ചത് ജനപ്രതിനിധി എന്ന നിലയിൽ ജോസ് കെ മാണി മികച്ച ട്രാക്ക് റെക്കോർഡിൻ്റെ ഉടമയായി മാറിയപ്പോൾ കോട്ട യത്തിന് ലഭിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസനകുതിപ്പാണ്. 1,25,000 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് കോട്ടയത്തെ ജനത 2014 ലെ ലോക്സ‌ഭ തെരെഞ്ഞെ ടുപ്പിൽ ജോസ് കെ.മാണിയുടെ വികസനപരിശ്രമങ്ങളെ അംഗീകരിച്ചത്.

കോട്ടയത്തിന്റെ വൈജ്‌ഞാനിക പാരമ്പര്യം നിലനിർത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി അവസരങ്ങൾ നൽകുന്നതിനും സഹായകരമായ നിരവധി കേന്ദ്ര സ്ഥാപനങ്ങൾ ലോക്സഭാ അംഗമെന്ന നിലയുള്ള ആദ്യ എട്ട് വർഷത്തിനുള്ളിൽ തന്നെ അനുവദിപ്പിച്ചു. എല്ലാ സാമൂഹ്യവിഭാഗങ്ങളുടെയും ക്ഷേമത്തിനായി നടത്തിയ ഇടപെടലുകളും ഭാവി തല മുറയ്ക്കായി രൂപം നൽകിയ ബൃഹത്തായ പദ്ധതികളും ഒത്തുചേർന്നപ്പോൾ കോട്ടയം ഇന്ത്യ യിലെ ഏറ്റവും മികച്ച പാർലമെൻ്റ് മണ്ഡലങ്ങളിൽ ഒന്നായി മാറി.

കോട്ടയത്തെ അടയാളപ്പെടുത്തിയ ചരിത്രനേട്ടങ്ങൾ;

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT)

കോട്ടയത്തിന് ലഭിച്ച വിവിധ കേന്ദ്രപദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), കോട്ടയം വലവൂരിലാണ് 250 കോടി രൂപയിലധികം മുതൽമുടക്കുള്ള ഈ ബൃഹത് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ IIIT കളിൽ പ്രഥമ സ്ഥാനത്ത് റേറ്റിംഗ് ഉള്ള സ്ഥാപനമായി കോട്ടയം ഐഐ ഐടി മാറിക്കഴിഞ്ഞു. കഴിഞ്ഞ അധ്യയനവർഷത്തിൽ ഒട്ടേറെ വൻകിട സ്ഥാപനങ്ങൾ നടത്തിയ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ച ഇവിടുത്തെ വിദ്യാർത്ഥികൾ പ്രതിർഷം 60 ലക്ഷം രൂപ വരെ ശമ്പളം നേടുന്നുണ്ട്.

ഇപ്പോൾ വലവൂർ IIIT ജപ്പാനിലെ ഐ.ടി കമ്പനിയുടെ ധാരണാ പത്രത്തിൽ ഒപ്പുവെച്ചതി ലൂടെ ആഗോള തൊഴിലവസരങ്ങളിലേക്കുള്ള വാതിലുകളാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിരിക്കുന്നത്.

ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC)

കേന്ദ്രസർക്കാരിൻ്റെ മാധ്യമപഠന കേന്ദ്രമായ ഐഐഎംസി പാമ്പാടിയിൽ 10 ഏക്കർ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. പ്രാദേശിക ഭാഷയിൽ പി.ജി കോഴ്‌സ് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സെൻ്ററാണ് കോട്ടയം IIMC

സയൻസ് സിറ്റി

ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ നിർമ്മാണം കുറവില ങ്ങാട്ടെ 30 ഏക്കർസ്ഥലത്ത് പൂർത്തിയാവുകയാണ്. 100 കോടി രൂപയ്ക്ക് മുകളിൽ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്‌പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ പ്രവർത്തനം ആരംഭിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ്

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റിന് അനുമതി ലഭിച്ചു ഗ്രാമീണമേഖലയിൽ നിന്നുള്ള കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ അന്താരാഷ്ട്രഗുണനിലവാരമുള്ള പരിശീലനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വൺ എം.പി വൺ ഐഡിയ

ഇന്ത്യയിൽ ആദ്യമായി വൺ എം.പി വൺ ഐഡിയ എന്ന ആശയം മുന്നോട്ടുവെച്ചത് കോട്ടയം പാർലമെൻ്റ് മണ്ഡ‌ലത്തിലാണ്. നൂതനമായ ആശയങ്ങളും വ്യത്യസ്‌തമായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സുപ്രധാന മേഖലയാണ് പുരോഗതിക്കും വികസനത്തിനുള്ള പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് എം.പി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഒന്നാം സമ്മാനമായി നൽകി രാജ്യത്ത് ആദ്യമായി വൺ എം.പി വൺ ഐഡിയ എന്ന മത്സരം സംഘടിപ്പിച്ചത്. പുതുതലമുറ വിദ്യാർത്ഥികളിൽ നിന്നും 500 ലധികം എൻട്രിക ളാണ് ലഭിച്ചത്. കേന്ദ്രീയ വിദ്യാലയം -ദേശീയനിലവാരമുള്ള ചിലവ് കുറഞ്ഞ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കോട്ടയം പാർലമെൻ്റ് മണ്‌ഡലത്തിൽ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം നേടിയെടുത്തു.

പാസ്പോർട്ട് ഓഫീസ്

പാസ്പോർട്ട് ആവശ്യങ്ങൾക്കായി എറണാകുളത്തെയും, തിരു വനന്തപുരത്തെയും റീജണൽ ഓഫീസുകളെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. റീജണൽ ഓഫീസുകൾക്ക് പകരം പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ എന്ന ആശയം കേരളത്തിൽ ആദ്യ മായി പ്രാവർത്തികമായത് കോട്ടയം പാർലമെൻ്റ് മണ്‌ഡലത്തിലാണ്. കോട്ടയത്തും, കരി ങ്ങാച്ചിറയിലുമായി രണ്ട് സേവാകേന്ദ്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്.

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തിന് പുറത്തുള്ള ആദ്യ പ്രാദേശിക രോഗനിർണയ കേന്ദ്രമാണ് പാലായിൽ ആരംഭിച്ചത്.

റോഡ് വികസനം

കേരളത്തിലെ ജനങ്ങളിൽ നിന്നും വിവിധ സെസുകൾ വഴി കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് രൂപീകരിച്ചിരിക്കുന്ന സെൻട്രൽ റോഡ് ഫണ്ടിൽ (CRF) നിന്നും 200 കോടി രൂപയിലധികം രൂപ റോഡ് വികസനത്തിനായി 2009 മുതൽ കോട്ടയം പാർലമെൻ്റ് മണ്‌ഡലത്തിലേക്ക് എത്തിച്ചു. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം. ജി.എസ്.വൈ പദ്ധതിയിൽ നിന്നും 110 കോടി രൂപയോളം നേടിയെടുക്കുകയും ചെയ്തു.

റയിൽവെ വികസനം

റിക്കാർഡ് സൃഷ്ടിച്ച റയിൽവെ വികസനമാണ് 2009 മുതൽ കോട്ടയത്ത് നടന്നത്. 2010 -11 ലെ റയിൽവെ ബജറ്റിൽ മണ്‌ഡലത്തിലെ മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പുന്തറ, ഏറ്റുമാനൂർ, ചിങ്ങവനം എന്നീ 7 സ്റ്റേഷനുകളെ ആദർശ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ആധുനിക നിലവാരത്തിലാക്കുകയും ചെയ്‌തു.

ROB – വിവിധ മേൽപ്പാലങ്ങളുടെ പൂർത്തീകരണത്തിന് ബജറ്റിൽ തുക വകയിരുത്തി

ലോക്സഭാ അംഗമെന്ന കാലാവധി പൂർത്തിയാക്കിയ അവസാനഘട്ടത്തിൽ കോട്ടയം റയിൽവെസ്റ്റേഷനെ അന്താരാഷ്ട്രനിലവാരത്തിൽ ഉയർത്തുന്നതിനായി 20 കോടി രൂപ അനുവദിച്ചു.

കേരളത്തിൽ ആദ്യമായി കോട്ടയത്ത് എസ്‌കലേറ്ററുകൾ എന്നിവ നൽകി.

ശബരിമല തീർത്ഥാടകർക്കായി കേരളത്തിൽ ആദ്യമായി കോട്ടയത്ത് പിൽഗ്രിം ഷെൽട്ടർ നിർമ്മിച്ചു.

കോട്ടയം റയിൽവെസ്റ്റേഷനിൽ ആദ്യമായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതി നായി കേരളത്തിൽ ആദ്യമായി ആധുനിക പാർക്കിംഗ് സംവിധാനം ഒരുക്കി.

ആധുനിക മത്സ്യമാർക്കറ്റുകൾ

ഏറ്റുമാനൂരിലും, വൈക്കത്തും, മുളന്തുരുത്തിയിയും കേന്ദ്രപദ്ധതിയിൽപ്പെടത്തി ആദ്യമായി ഹൈടെക് ഫിഷ്‌മാർക്കറ്റുകൾ യഥാർത്ഥ്യമാക്കി.

കായികമേഖല

കേന്ദ്രപദ്ധതിയിൽപ്പെടുത്തി കോട്ടയത്ത് ഇൻഡോർസ്റ്റേഡിയം യാഥാർത്ഥ്യമാക്കി.

റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടു കോട്ടയത്ത് നടത്തിയ നിരാഹാര സമരം ചരിത്രത്തിൻ്റെ ഭാഗമായി. അന്നത്തെ സമരത്തെ തുടർന്ന് തുറമുഖ നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനസർക്കാർ വിലസ്ഥിരതാഫണ്ട് 300 കോടിയിൽ നിന്നും 500 കോടി രൂപയായി ഉയർത്തി

ബഫർ സോൺ വിഷയം

ബഫർസോൺ വിഷയത്തിൽ വിശദമായ പഠനത്തോടെ വസ്‌തുതാപരമായ സ്ഥിതിവിവര റിപ്പോർട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി മുമ്പാകെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സമർപ്പിച്ചത് കേരള കോൺഗ്രസ് (എം) മാത്രമാണ് രൂക്ഷമായ വന്യജീവി ആക്രമണംവും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമ ഭേദഗതിയും – കേരളത്തിലെ രൂക്ഷമായ വന്യമൃഗആക്രമണ സംഭവങ്ങളും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണഭേദഗതി വിഷയവും നിരന്തരം പാർലമെൻ്റിലും, കേന്ദ്രസർക്കാരിന് മുന്നിലും നിരന്തരം അവതരിപ്പിക്കാൻ സാധിച്ചു.

മത്സ്യത്തൊഴിലാളികൾക്കായി കടലവകാശനിയമം നിർമ്മിക്കണം.

രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികളെ കടലിൻ്റെ അവകാശികളാക്കുന്ന നിയമം കൊണ്ടുവരണമെന്ന് രാജ്യ സഭയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments