Monday, July 8, 2024
spot_imgspot_img
HomeNewsKerala News'8 വര്‍ഷത്തിനുള്ളില്‍108 പേരെ പിരിച്ചുവിട്ടു';ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കി ല്ലെന്ന് മുഖ്യമന്ത്രി

‘8 വര്‍ഷത്തിനുള്ളില്‍108 പേരെ പിരിച്ചുവിട്ടു’;ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കി ല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലീസില്‍ വെച്ച് പൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . The Chief Minister said that criminals will not be tolerated in the Kerala Police

കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, മികച്ച ക്രമസമാധാന പാലനശേഷി, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ കേരള പോലീസിന്റെ പ്രത്യേകതകളാണെന്നും പ്രകടമായ മാറ്റം കേരള പോലീസില്‍ ദൃശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

ജനസൗഹൃദ സേവനം സേവനം ഉറപ്പാക്കി കേരള പോലീസ് മുന്നേറുന്ന ഘട്ടത്തിലും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments