Thursday, February 22, 2024
spot_imgspot_img
HomeCrime Newsവിനോദയാത്രയ്ക്കിടെ ആണ്‍കുട്ടിയെ അധ്യാപിക ചുംബിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിനോദയാത്രയ്ക്കിടെ ആണ്‍കുട്ടിയെ അധ്യാപിക ചുംബിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ചിക്കബല്ലാപ്പൂര്‍ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം.teacher kisses student news

അധ്യാപിക കുട്ടിയോട് കൂടുതൽ അടുത്തിടപഴകുകയും ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഡിസംബര്‍ 22 മുതല്‍ 25 വരെ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയിരുന്നു. ധര്‍മ്മസ്ഥലയിലെ കാഴ്ചകള്‍ കാണാന്‍ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

മറ്റൊരു വിദ്യാര്‍ഥി എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മകനോട് പ്രധാന അധ്യാപിക മോശമായി പെരുമാറുന്നത് കണ്ട മാതാപിതാക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments