Monday, July 8, 2024
spot_imgspot_img
HomeNewsKerala News'ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാർഢ്യം അംഗീകരിക്കാനാകില്ല'; പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചാലും പോകില്ലെന്ന് സിറോ മലബാർ സഭ

‘ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാർഢ്യം അംഗീകരിക്കാനാകില്ല’; പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചാലും പോകില്ലെന്ന് സിറോ മലബാർ സഭ

കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് കൈ കൊടുക്കാതെ സിറോ മലബാർ സഭ. കോഴിക്കോട് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് താമരശേരി രൂപത അറിയിച്ചു. മതമേലധ്യക്ഷൻമാരെ ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെയാണ് ക്ഷണിച്ചാലും പോകില്ലെന്ന ശക്തമായ നിലപാട് അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസ് നടത്തുന്നത് മതഭീകരവാദ പ്രവർത്തനമാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിറോ മലബാർ സഭ. ഹമാസിനെ വെളളപൂശാനാണ് കേരളത്തിൽ ശ്രമം നടക്കുന്നതെന്ന് സഭ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ തന്നെ ഭീകരവാദത്തെ തള്ളി പറയണം. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാർഢ്യം അംഗീകരിക്കാനാകില്ല. കേരളത്തിൽ അപ്രിയ സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുന്ന ഭീകരവാദമുഖം ശക്തമാകുന്നുവെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി.

മുസ്ലിം ലീ​ഗ് കോഴിക്കോട് പലസ്തീൻ ഐക്യ​ദാ‍ർഢ്യ സമ്മേളനം നടത്തിയതിന് പിന്നാലെ സമസ്തയും പ്രാ‍ർത്ഥനാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. സിപിഐഎഎമ്മും ഇതിന് പിന്നാലെ പലസ്തീൻ ഐക്യദാ‍ർഢ്യ റാലി പ്രഖ്യാപിച്ചു. സിപിഐഎമ്മിന്റെ റാലി നാളെ കോഴിക്കോട് നടക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോഴിക്കോട് തന്നെ കോൺ​ഗ്രസും റാലി സംഘടിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments