Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsസ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ഇന്ന് സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ...

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ഇന്ന് സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും.ഈ മാസം 18നുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ ആണ് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.

Suresh Gopi has to appear before investigating officer today in case of insulting female journalist.

സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അപമര്യാദയായി പെരുമാറിയത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു.
തൽക്ഷണം മാധ്യമപ്രവർത്തക കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.

സുരേഷ് ഗോപിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശം ഉദ്ദേശത്തോടെ പെരുമാറിയതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments