Friday, May 17, 2024
spot_imgspot_img
HomeNewsKerala News'എന്റെ അണികളെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുണ്ട്, തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പേടിപ്പിക്കാൻ'; സുരേഷ്...

‘എന്റെ അണികളെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുണ്ട്, തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പേടിപ്പിക്കാൻ’; സുരേഷ് ഗോപി

തൃശൂർ : തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷുഭിതനായതില്‍ വിശദീകരണവുമായി നടനും തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ വേണ്ടിയാണെന്ന് സുരേഷ് ഗോപി പറയുന്നു. suresh gopi explains why he quarreled with bjp workers

തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ട് അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.

‘‘അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാതായതിന്റെ പ്രശ്നത്തിലായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. കാറിൽ കയറിയപ്പോൾ എന്റെ പ്രവർത്തകരുടെ മുന്നിൽവച്ച് ആദിവാസികൾ പറയുന്നു, വോട്ടർ പട്ടികയിൽ ഞങ്ങളുടെ പേര് ചേർത്തിട്ടില്ല.

അപ്പോൾ പിന്നെ എന്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്. അതാണു കഴിവ്. നാളെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് ഞാൻ പോയി ഇതുപോലെ കിടക്കാൻ പറ്റില്ല.

അപ്പോഴും ഈ പ്രവർത്തകർ തന്നെ വേണം ഇത്തരത്തിലുള്ള വിഷയങ്ങൾ എത്തിക്കാൻ. ചെയ്തില്ലെങ്കിൽ അന്നും ഇങ്ങനെ വഴക്ക് പറയും. അതിന്റെ സൂചനയാണു നൽകിയത്. അതിനുള്ള അധികാരം എനിക്കുണ്ട്. എന്റെ പാർട്ടി പ്രവർത്തകരെ തലോടാനും വഴക്കു പറയാനുമുള്ള എനിക്ക് അവകാശം ഉണ്ട്. അതു മറ്റു ചില ഉദ്ദേശ്യത്തോടെ പറയണ്ട ആവശ്യമില്ല’’– സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments