Monday, July 8, 2024
spot_imgspot_img
HomeNewsമകളുടെ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങൾ, ബന്ധം തകര്‍ന്നതില്‍ മനോവിഷമം : ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ദിയ മാതാപിതാക്കളുടെ അടുത്തേക്ക്...

മകളുടെ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങൾ, ബന്ധം തകര്‍ന്നതില്‍ മനോവിഷമം : ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ദിയ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെത്തിയത് രണ്ട് മാസം മുമ്പ് : കേക്കില്‍ വിഷം പുരട്ടി കഴിച്ചതെന്ന് പോലീസ്

കോയമ്പത്തൂർ: മകളുടെ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങൾ കാരണമുള്ള മനോവിഷമത്താലാണ് കോയമ്പത്തൂരിലെ കൗണ്ടംപാളയത്ത് മലയാളി കുടുംബം ജീവനൊടുക്കാൻ കാരണമായതെന്നു പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്.suicide in coimbatore news

വെള്ളിയാഴ്ച രാത്രിയാണ് പാലക്കാട് കൽപാത്തി സ്വദേശികളായ ദിയ ഗായത്രി (25), മാതാപിതാക്കളായ ജി.വിമല (56), ആർ.ഗണേശൻ (65) എന്നിവർ വെള്ളിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പോലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്ന് പോലീസ് പറയുന്നു

ഐടി മേഖലയിൽ ജോലിചെയ്യുന്ന യുവതി രണ്ടുമാസം മുൻപാണു ഭർത്താവുമായി വേർപിരിഞ്ഞ് ജവാഹർ നഗറിലെ സ്വന്തം വീട്ടിലെത്തിയത്. കോയമ്പത്തൂരിലെ വടവള്ളിയിലാണ് ദീക്ഷിതിന്റെ കുടുംബം. ഇരുവരും ഒരുമിച്ച് വിവാഹശേഷം ബെംഗളൂരുവിലായിരുന്നു താമസം. രണ്ടുമാസം മുൻപാണ് ഭർത്താവുമായി വേർപിരിഞ്ഞ് ദിയ കോയമ്പത്തൂരുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെത്തിയത്.

അതിനിടെ ബുധനാഴ്ച രാത്രി നാട്ടിലുള്ള ബന്ധു അനിൽകുമാറുമായി ദിയയുടെ അച്ഛൻ ഗണേശൻ ഫോണിൽ സംസാരിച്ചിരുന്നതായി പറയുന്നു. മകളുടെ ദാമ്പത്യബന്ധം തകർന്നതിലെ മനോവിഷമം അദ്ദേഹം അനിൽകുമാറുമായി പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാൽ ഇതിനുശേഷം നാട്ടിലെ ബന്ധുക്കൾ ഗണേശനെയും കുടുംബത്തെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഇവരുടെ ബന്ധു അനിൽ കുമാർ കോയമ്പത്തൂരിലെ വീട്ടിലെത്തുകയായിരുന്നു.

അനിൽ കുമാർ എത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. വാതിൽ തകർത്ത് വീടിനകത്തു കയറിയപ്പോഴാണ് ഗണേഷിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments