Friday, July 5, 2024
spot_imgspot_img
HomeNewsInternationalപകുതിയിലധികം വിദ്യാർത്ഥികളും പണത്തിനായി ഓവർടൈം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു

പകുതിയിലധികം വിദ്യാർത്ഥികളും പണത്തിനായി ഓവർടൈം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു

ലണ്ടൻ: റെഗുലർ വിദ്യാർത്ഥികളിൽ പകുതിയിലധികം പേർക്കും യൂണിവേഴ്സിറ്റി പഠനത്തിനായി മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നതായി റിപ്പോർട്ട്. സെമസ്റ്ററിൽ ആഴ്ചയിൽ രണ്ട് ദിവസം പാർട്ട്‌ടൈം ജോലിക്കായി ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കുകൾ. ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കുകൾ പ്രകാരം, 56% യുകെയിലെ റഗുലർ വിദ്യാർത്ഥികളും പഠിക്കുമ്പോൾ തന്നെ പാർട്ട്‌ടൈം ജോലി ചെയുന്നു. അവർ ആഴ്ചയിൽ ശരാശരി 14.5 മണിക്കൂറാണ് ജോലി ചെയ്യുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് നിലനിർത്താൻ വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ, 2 ടിയര്‍ ഉന്നതവിദ്യാഭ്യാസ സിസ്റ്റമാണ് രൂപപ്പെടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികളും ആവശ്യത്തിന് പണമുള്ളതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നവരും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രത്യേകിച്ച് പഠനത്തെയും മികച്ച ഗ്രേഡുകളെയും ബാധിക്കുന്നു. ലെക്ചര്‍, ക്ലാസുകള്‍, മറ്റ് കോഴ്സുകളും ഉൾപ്പെടെ, പാർട്ട് ടൈം വിദ്യാർത്ഥികൾ സെമസ്റ്ററിൽ ആഴ്ചയിൽ ശരാശരി 48 മണിക്കൂർ ജോലി ചെയ്യുന്നു. ചിലർ ആഴ്ചയിൽ 56 മണിക്കൂർ വരെ ജോലി ചെയ്യുന്നു. വിദ്യാർത്ഥികൾ കഷ്ടപ്പെടുമ്പോഴും, അതേസമയം ഫുൾ ടൈം ജോലിക്കാര്‍ ആഴ്ചയില്‍ 36.6 മണിക്കൂര്‍ മാത്രം ചെലവഴിക്കുമ്പോഴാണ് വിദ്യാർത്ഥികൾ അധികസമയം കഷ്ടപ്പാട് നേരിടുന്നു എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകളാണ് വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments