Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോഴിക്കോട് എൻ.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി മരിച്ചു;ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം

കോഴിക്കോട് എൻ.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി മരിച്ചു;ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം

കോഴിക്കോട്: കോഴിക്കോട് എൻ. ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. മെക്കാനിക്കല്‍ എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർഥിയായ മുബൈ സ്വദേശി യോഗേശ്വർ നാഥാണ് മരിച്ചത്.student died in calicut nit

മെഗാ ഹോസ്റ്റല്‍ കെട്ടിടത്തിലെ സി ബ്ലോക്കിന്റെ ഏഴാം നിലയില്‍നിന്ന് യോഗേശ്വർ ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷമാണ് യോഗേശ്വർ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് എൻ.ഐ.ടി അധികൃതർ പറഞ്ഞു. ബിടെക് പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments