Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsമഹാ ശിവരാത്രി പ്രമാണിച്ച് സർവ്വീസ് നീട്ടി കൊച്ചി മെട്രോ

മഹാ ശിവരാത്രി പ്രമാണിച്ച് സർവ്വീസ് നീട്ടി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രിയോട അനുബന്ധിച്ച് മെട്രോ സർവീസുകൾ നീട്ടി കേരള സർക്കാര്. മാർച്ച് എട്ടിന് മെട്രോ സർവ്വീസ് രാത്രി 11.30 വരെയും മാർച്ച് ഒമ്പതിന് പുലർച്ചെ 4.30 മുതൽ ട്രെയിൻ തുടങ്ങുന്നതാണ്.

മറ്റ് ജില്ലയിൽ നിന്നും ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദം ആക്കുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ ശിവരാത്രി പ്രമാണിച്ച് സർവ്വീസ് ദീർഘിപ്പിക്കുന്നത്.

ആലുവയിലും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ടിന് രാത്രി 11.30 വരെ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.10.30 ക്ക് ശേഷം 30 മിനിറ്റ് ഇടവിട്ടായിരിക്കും സർവീസുകൾ. മാർച്ച് ഒമ്പതിന് രാവിലെ 4.30 മുതൽ ആറ് മണിവരെ 30 മിനിറ്റ് ഇൻ്റർവലിൽ നാൽ സർവ്വീസ് പ്രവർത്തിക്കുന്നതാണ്.

ഇതിനോടൊപ്പം തന്നെ അന്ന് നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സർവീസുകൾ ഉപകാരപ്പെടും എന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments