Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsമലയോരമേഖലയിലെ കർഷക പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കഴിയാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി: കേരളാ കോൺഗ്രസ് (എം)

മലയോരമേഖലയിലെ കർഷക പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കഴിയാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി: കേരളാ കോൺഗ്രസ് (എം)

കോട്ടയം: മലയോരമേഖലയിലെ കർഷക പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കഴിയാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് കേരളാ കോൺഗ്രസ് (എം).ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്.എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം.സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകണം.മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് ഉപസമിതി എന്ന ആവശ്യം മുന്നണിക്കുള്ളില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍,ഡോ എന്‍ ജയരാജ്,ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്,എംഎല്‍എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്‍കി. പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ.മാണി സംസാരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments