Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsസോഷ്യൽ മീഡിയ താരവും നർത്തകിയുമായ സാന്ദ്ര സലീം അന്തരിച്ചു : അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ

സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സാന്ദ്ര സലീം അന്തരിച്ചു : അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ

കൊച്ചി: നര്‍ത്തകിയും സോഷ്യല്‍മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.social media influencer sandra salim dies

കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയിൽ വെച്ചാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ റിസൽട്ട് ലഭിക്കുന്നത് വളരെ വൈകിയാണ്. ഒടുവിൽ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മികച്ച നർത്തകിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. നിരവധി ചലച്ചിത്ര താരങ്ങൾ ഫോളോ ചെയ്യുന്ന കലാകാരിയായിരുന്നു സാന്ദ്ര. സാന്ദ്രയുടെ മരണം വേദനിപ്പിക്കുന്നതാണെന്നും ക്യാൻസറിന്റെ വേദനകൾ ഇല്ലാത്ത ലോകത്ത്, നിന്റെ നൃത്തവും കുസൃതികളും ചിരിയും നിറഞ്ഞു നിൽക്കട്ടെയെന്നുമാണ് നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments