Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവീടിന്റെ അടുക്കളയിൽ ഇഴഞ്ഞു നീങ്ങി രാജവെമ്പാല : സാഹസികമായി പിടികൂടി

വീടിന്റെ അടുക്കളയിൽ ഇഴഞ്ഞു നീങ്ങി രാജവെമ്പാല : സാഹസികമായി പിടികൂടി

കോഴിക്കോട് : സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും പ്രചരിക്കാറുണ്ട്. ചിലത് നമ്മെ ചിരിപ്പിക്കുകയും ചിലപ്പോള്‍ ചിന്തിപ്പിക്കുകയും ചെയ്യും. എന്നാല്‍, ഭീതിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. snake found in kitchen

വീടിന്‍റെ അടുക്കളയ്ക്കുള്ളിൽ ഒളിച്ചിരുന്ന അപകടകാരിയായ രാജവെമ്പാലയുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ.

കുറ്റ്യാടിയിൽ ആണ് സംഭവം. വീടിന്റെ അടുക്കളയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. അടുക്കത്ത് അരീക്കര ഹമിദിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പാമ്പ് അടുക്കളയിൽ കൂടി ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വീട്ടിലുണ്ടായിരുന്ന കുട്ടി അടുക്കളയിലേക്ക് ചെന്നപ്പോഴാണ് പാമ്പു കിടക്കുന്നത് കണ്ടത്. കുട്ടി ഉടൻതന്നെ വീട്ടുകാരെ അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വാച്ചർ ടി.കെ.വി.ഫൈസലാണ് പാമ്പിനെ പിടികൂടിയത്.

നാട്ടിൽ പാമ്പു പിടിക്കുന്നവരെ വിവരം അറിയിച്ച് അവരെത്തി നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

‘അയാൾ നടി ചഞ്ചലിനെ കയറി പിടിച്ചു, ഞാൻ ഞെട്ടി, മമ്മൂട്ടി അയാളെ ഇറക്കി വിട്ടു’; ഗൾഫ് അനുഭവം പങ്കിട്ട് ടിനി ടോം!

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments