Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം; ഒരാൾ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം; ഒരാൾ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ്
മരണത്തിന് കീഴടങ്ങിയത്. അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കൊച്ചി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി ഇൻഫോപാർക്കിനോട് ചേർന്നുള്ള സ്മാർട് സിറ്റി മേഖലയിലാണ് അപകടം. നിർമാണത്തിലിരിക്കുന്ന 24 നില കെട്ടിടത്തിൻ്റെ സീലിങ്ങിനും പ്ലാസ്റ്ററിങ്ങിനും പെയിൻ്റിംഗിനും ഉപയോഗിച്ചിരുന്ന ഇരുമ്പ് ചട്ടക്കൂട് നിലം പതിക്കുകയായിരുന്നു. രാവിലെ ഒമ്പതരയോടെയാണ് അപകടം. തൃക്കാക്കര ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments