Monday, July 8, 2024
spot_imgspot_img
HomeNewsകഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബ്രിട്ടനില്‍ സ്‌കിന്‍ കാന്‍സര്‍ വര്‍ദ്ധിച്ചത് മൂന്നിരട്ടി; ഈ സമ്മറില്‍ വെയിലടിക്കുമ്പോള്‍ പ്രത്യേക...

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബ്രിട്ടനില്‍ സ്‌കിന്‍ കാന്‍സര്‍ വര്‍ദ്ധിച്ചത് മൂന്നിരട്ടി; ഈ സമ്മറില്‍ വെയിലടിക്കുമ്പോള്‍ പ്രത്യേക ജാഗ്രത വേണമെന്നു മുന്നറിയിപ്പ്

യുകെ : സമ്മറില്‍ മെലനോമ എന്ന ത്വക്ക് കാന്‍സര്‍ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മുന്നറിയിപ്പ്. ത്വക്കിനെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഇത് വരുന്നതെങ്കിലും, ഏറ്റവും അപകടകാരിയായ ത്വക്ക് അര്‍ബുദമാണിത്. skin cancer

ഇത് ബാധിച്ചവരില്‍ അഞ്ചില്‍ നാലു പേരും മരണമടയുകയാണ്. എന്നാല്‍, നേരത്തെ കണ്ടെത്തിയാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്നതിനാല്‍ ഈ രോഗം നേരത്തെ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് വിദഗ്ധര്‍.

അസിമിട്രി, ബോര്‍ഡര്‍, കളര്‍, ഡയമീറ്റര്‍, ഇവോള്‍വിംഗ് എന്നിങ്ങനെ മെലനോമിയയുടെ എ ബി സി ഡി ഇ എന്നറിയപ്പെടുന്ന അഞ്ച് ലക്ഷണങ്ങളാണ് ഈ രോഗം വളരെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്നത്. അസമിതമായ, അല്ലെങ്കില്‍, സമാന ആകൃതിയില്ലാത്ത കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുക എന്നതാണ് അസിമിട്രി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കുരുവിനെ രണ്ടായി മടക്കുമ്പോള്‍ അതിന്റെ വക്കുകള്‍ ഒരുപോലെ വന്നില്ലെങ്കില്‍ അത് മെലനോമിയ ആണെന്ന് സംശയിക്കാം എന്നാണ് ലാംഗോണ്‍ ഹെല്‍ത്തിലെ ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. നയോംഗ് ലീ പറയുന്നത്. കുരു മടക്കാന്‍ കഴിയുന്നില്ലെങ്കിലും മെലനോമിയയ്ക്കുള്ള സാധ്യതയുണ്ട്.

അതുപോലെ ഈ കുരുക്കളുടെ വക്കുകള്‍ ക്രമരഹിതമായ ആകൃതിയിലാണെങ്കിലും രോഗം സംശയിക്കാം. ഇതാണ് രോഗലക്ഷണങ്ങളില്‍ ബി കൊണ്ട് സൂചിപ്പിക്കുന്ന ബോര്‍ഡര്‍. സി അഥവ കളര്‍ എന്നത് മെലനോമിയയുടെ ശക്തമായ ലക്ഷണമാണ്. സാധാരണ കുരു ഒരു നിറത്തില്‍ മാത്രം ഉള്ളതായിരിക്കും. ഇരുണ്ട തവിട്ടു നിറത്തിലോ, മങ്ങിയ തവിട്ടു നിറത്തിലോ, പിങ്ക് നിറത്തിലോ അല്ലെങ്കില്‍ ത്വക്കിന്റെ അതേ നിറത്തിലോ ആയിരിക്കും സാധാരണ പരുക്കള്‍ ഉണ്ടാവുക.

എന്നാല്‍, തവിട്ടു നിറത്തിന്റെയോ കറുപ്പിന്റെയോ വിവിധ ഷേഡുകള്‍ ഒരു കുരുവില്‍ കണ്ടാല്‍ അത് മെലനോമിയ ആണെന്ന് സംശയിക്കാം. കാന്‍സര്‍ കൂടുതല്‍ ഗുരുതരമാകുന്നതോടെ ഈ നിറവ്യത്യാസം കൂടുതല്‍ പ്രകാടമാകും. കുരുവിന്റെ വ്യാസം (ഡയമീറ്റര്‍) ആണ് ലക്ഷണങ്ങആളിലെ ഡി എന്ന അക്ഷരം സൂചിപ്പിക്കുന്നത്.

ഒരു പയറുമണിയേക്കാള്‍ അല്‍പം വലുതാണ് കുരു എങ്കില്‍ ആത് മെലനോമിയ ആണെന്ന് സംശയിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉടനടി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെന്നും അവര്‍ പറയുന്നു.

ലക്ഷണങ്ങളിലെ അവസാന അക്ഷരം ഇ സൂചിപ്പിക്കുന്ന എവലൂഷ്യന്‍ അല്ലെങ്കില്‍ പരിണാമത്തെയാണ്. കുരുവിന്റെ വലിപ്പം, നിറം, ആകൃതി എന്നിവ മാറി വരുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഇത് സംഭവിച്ചാലും ഉടനടി ഡോക്ടറെ സമീപിക്കുക. ത്വക്കില്‍ പോറലുകള്‍ ഉണ്ടാവുക, രക്തം പൊടിയുക അതുടങ്ങിയവയും മെലനോമിയയുടെ ലക്ഷണങ്ങളില്‍ പെടും. അതുപോലെ ലൈംഗികാവയവങ്ങളില്‍ കറുത്ത പാടുകള്‍ വരുന്നതും ഇതിന്റെ മുന്നറിയിപ്പാകാം.

അതേസമയം വരുന്ന വേനലില്‍ മെലനോമ ബാധ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച് യു കെ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയായി എന്നും അവര്‍ പറയുന്നു. സൂര്യപ്രകാശത്തിലുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ അമിതമായി ശരീരത്തില്‍ ഏല്‍ക്കുന്നതു വഴിയാണ് ഈ രോഗം ബാധിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments