Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsഒരു നീണ്ട ഇടവേളക്കുശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ട്: എൽ 360 ഷൂട്ടിംഗ് ആരംഭിച്ചു.

ഒരു നീണ്ട ഇടവേളക്കുശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ട്: എൽ 360 ഷൂട്ടിംഗ് ആരംഭിച്ചു.

മലയാള സിനിമയിലെ ഏറ്റവും ആകർഷകമായ കൂട്ടുകെട്ടായിരുന്നു മോഹൻലാൽ-ശോഭന. ഒരു ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ശോഭനയാണ് നായിക. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിലെ പൂജയുടെ ഒരു ഫോട്ടോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

15 വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷത കൂടി ഈ ചിത്രത്തിൽ ഉണ്ട്.‘എൽ 360′( “L360”) എന്നാണ് ചിത്രത്തിൻ്റെ താൽക്കാലിക പേര്.

തൊടുപുഴയ്ക്കടുത്തുള്ള ഈസ്റ്റ് കലൂരാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഷണ്മുഖം എന്നാണ് കഥാപാത്രത്തിന്റെ പേര്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments