Monday, July 8, 2024
spot_imgspot_img
HomeNewsInternationalഷെങ്കൻ വിസകൾക്ക് വില 12% വരെ ഉയരും; ജൂൺ മുതൽ പ്രാബല്യത്തിൽ വരും

ഷെങ്കൻ വിസകൾക്ക് വില 12% വരെ ഉയരും; ജൂൺ മുതൽ പ്രാബല്യത്തിൽ വരും

ലണ്ടൻ: ലോകമെമ്പാടുമുള്ള ഷെങ്കൻ വിസ ഫീസ് 12% വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തിന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകിയതായി സ്ലോവേനിയയുടെ വിദേശ, യൂറോപ്യൻ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.പ്രായപൂർത്തിയായ അപേക്ഷകർക്കുള്ള ഫീസ് 80 യൂറോയിൽ നിന്ന് 90 യൂറോയായി വർദ്ധിക്കുന്നു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫീസ് 40 യൂറോയിൽ നിന്ന് 45 യൂറോയായി വർദ്ധിക്കുന്നു.

മാത്രമല്ല, അനധികൃത പൗരന്മാരെ തിരിച്ചെടുക്കുന്നതിൽ യൂറോപ്യൻ യൂണിയനുമായി സഹകരിക്കാത്ത രാജ്യങ്ങൾക്ക് വിസ ഫീസ് 135 അല്ലെങ്കിൽ 180 യൂറോ ആയി ഉയർന്നേക്കാം.നാണയപ്പെരുപ്പവും സിവിൽ സർവീസ് ജീവനക്കാരുടെ ശമ്പളം വർധിച്ചതുമാണ് തീരുവ കൂട്ടാൻ കാരണമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. 2020 ഫെബ്രുവരിക്ക് ശേഷം പിന്നീട് ഇപ്പൊഴാണ് വർദ്ധനവ് ഉണ്ടാകുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments