Monday, July 8, 2024
spot_imgspot_img
HomeNewsKerala News'മലബാറിൽ പ്ലസ് വൺ സീറ്റ് ഗുരുതര പ്രതിസന്ധി,എസ്എഫ്ഐ വിദ്യാർത്ഥികൾക്കൊപ്പം,പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക്';വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐ

‘മലബാറിൽ പ്ലസ് വൺ സീറ്റ് ഗുരുതര പ്രതിസന്ധി,എസ്എഫ്ഐ വിദ്യാർത്ഥികൾക്കൊപ്പം,പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക്’;വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐ

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. മലബാറിൽ പ്ലസ് വൺ സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം.SFI that there is a serious crisis plus one seat in Malabar

മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക് ഇറങ്ങും. എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഒപ്പമെന്നും വി.പി സാനു പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം , കോഴിക്കോട് ആർ. ഡി. ഡി ഓഫീസുകൾ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയർ സെക്കൻ്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എ ഉപരോധിക്കുന്നത് .

സമരക്കാർ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പൊലീസും – എം. എസ്. എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments