Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോഴിക്കോട് കടല്‍ ജലം ചുവപ്പാകുന്നു; ഒടുവില്‍ കാരണം കണ്ടെത്തി

കോഴിക്കോട് കടല്‍ ജലം ചുവപ്പാകുന്നു; ഒടുവില്‍ കാരണം കണ്ടെത്തി

കോഴിക്കോട്: കടല്‍ വെള്ളത്തിന്റെ നിറംമാറ്റത്തിന് പിന്നില്‍ ജിമ്‌നോഡീനിയം ആല്‍ഗയുടെ അമിത സാന്നിധ്യമെന്ന് കണ്ടെത്തല്‍. sea water became red

ഡൈനോഫ്ളാജെല്ലേറ്റ് വിഭാഗത്തില്‍പ്പെട്ട ആല്‍ഗളുടെ സാന്നിധ്യമാണ് തിക്കോടി കടലില്‍ വെള്ളം ചുവപ്പ് നിറമായി മാറുന്നതിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഡൈനോഫ്ളാജെല്ലേറ്റ് വിഭാഗത്തില്‍പ്പെട്ട ജിമ്‌നോഡീനിയം ആല്‍ഗയുടെ അമിത സാന്നിധ്യമാണ് കടല്‍വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്.

മത്സ്യതൊഴിലാളികള്‍ കടല്‍ വെള്ളത്തിന്റെ നിറം ചുമപ്പ് കലര്‍ന്ന തവിട്ടുനിറമാകുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കുഫോസിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ.പി.മിനു തിക്കോടി കടലില്‍ പഠനം നടത്തിയത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിന്റെ സഹായത്തോടെയായിരുന്നു പഠനം. ഒരാഴ്ച മുൻപാണ് തിക്കോടി കടലില്‍ വെള്ളം അവസാനമായി നിറം മാറിയതെന്ന് ഡോ.പി.മിനു പറഞ്ഞു.

കഴിഞ്ഞ മാസം 30 ന് വെള്ളത്തിന്റെ നിറം തവിട്ടായും മാറിയിരുന്നു. 2021 ഡിസംബറില്‍ വെള്ളം പച്ച നിറമായും മാറിയിരുന്നെന്ന് ഡോ.എം.പി.പ്രഭാകരൻ പറഞ്ഞു. അന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു. നോക്ടിലൂക്ക എന്ന വിഷാംശമുള്ള ആല്‍ഗയായിരുന്നു അന്നത്തെ നിറം മാറ്റത്തിന് കാരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments