Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു, മത്സ്യബന്ധന ഉപകരണങ്ങള്‍ നീക്കം ചെയ്‌തു, ആശങ്കയോടെ തീരദേശവാസികള്‍

ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു, മത്സ്യബന്ധന ഉപകരണങ്ങള്‍ നീക്കം ചെയ്‌തു, ആശങ്കയോടെ തീരദേശവാസികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്.sea recedes about 50 metres in alappuzha purakkad

ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ ‌മല്‍സ്യത്തൊഴിലാളികള്‍. അതേസമയം, കടല്‍ ഉള്‍വലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെയാണ് തീരദേശവാസികള്‍ സംഭവം കണ്ടത്. കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കാണുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലാണ് തീരവാസികള്‍. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

സുനാമിക്ക് മുമ്ബും ചാകരയ്ക്ക് മുമ്ബുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്ബുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികള്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments