Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് യാത്രക്കിടെ റോഡിലെ ഓടയിൽ സ്കൂട്ടർ വീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോട്ടയത്ത് യാത്രക്കിടെ റോഡിലെ ഓടയിൽ സ്കൂട്ടർ വീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് മണർകാട് ഓടയ്ക്കുള്ളലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോട്ടയം മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്.scooter rider fell into manhole and dies in kottayam

ഇന്ന് വൈകിട്ട് 7.30 ഓടെ ദേശീയപാത 183 -ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്..

സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്.

ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് നടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

വിദേശത്തായിരുന്ന അനി, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോൺട്രാക്ടറായി പ്രവർത്തിക്കുകയായിരുന്നു. തലപ്പാടി എൽ.പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments