Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsചെക്ക് കേസില്‍ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ്...

ചെക്ക് കേസില്‍ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പോലീസ് : അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം

കൊച്ചി: വണ്ടി ചെക്ക് കേസില്‍ ‘റോബിൻ’ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച്‌ കോടതി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. പതിനൊന്ന് വര്‍ഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. robin bus owner baby gireesh arrested

കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.

2012ല്‍ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്‌ചയായി എന്നും നാളെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തര്‍ക്കത്തില്‍ ഗിരീഷിനും റോബിൻ ബസിനും സോഷ്യല്‍ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments